ഗർഭപാത്രത്തിനുള്ളിൽ കുഞ്ഞിന് ഹൃദയ ശസ്ത്രക്രിയ; അത്യപൂർവ നേട്ടം കൈവരിച്ച ഡൽ​​ഹി എയിംസിലെ ഡോക്ടർമാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗർഭപാത്രത്തിനുള്ളിൽ കുഞ്ഞിന് ഹൃദയ ശസ്ത്രക്രിയ; അത്യപൂർവ നേട്ടം കൈവരിച്ച ഡൽ​​ഹി എയിംസിലെ ഡോക്ടർമാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2023, 11:48 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആരോ​ഗ്യരം​ഗത്ത് സുപ്രധാന നേട്ടം കൈവരിച്ച ദില്ലി എയിംസിലെ അധികൃതരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അമ്മയുടെ ഉദരത്തിൽ കുഞ്ഞിന്റെ ഒരു മുന്തിരിയുടെ വലിപ്പമുള്ള ഹൃദയത്തിലെ ശസ്ത്രക്രിയ വെറും 90 സെക്കൻഡുകൾ കൊണ്ടാണ് പൂർത്തീകരിച്ചത്. ഈ ദൗത്യം വിജയകരമായി പൂർത്തീകരിച്ചതിനാലാണ് എയിംസിലെ ഡോക്ടർമാരെ അദ്ദേഹം പ്രശംസിച്ചത്. ട്വിറ്ററിലൂടെയാണ് മോദി അഭിനന്ദനം അറിയിച്ചത്.

കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി ആരോ​ഗ്യപ്രവർത്തകരെ അഭിനന്ദിച്ചത്. “ഇന്ത്യയിലെ ഡോക്ടർമാരുടെ വൈദഗ്ധ്യത്തിനും നൂതനത്വത്തിനും അഭിനന്ദനങ്ങൾ.” കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് ബലൂൺ ഡൈലേഷൻ ശസ്ത്രക്രിയ എയിംസിലെ വിദഗ്ധ സംഘം വിജയകരമായി ചെയ്തത്. 28 വയസുള്ള അമ്മയുടെ വയറിലൂടെയാണ് ശസ്ത്രക്രിയ നടത്തിയത്. തുടർച്ചയായി മൂന്ന് തവണ ഗർഭം അലസിയതിന് ശേഷം ലഭിച്ച കുഞ്ഞാണ് ഇതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

കുഞ്ഞിന്റെ ഹൃദയാരോഗ്യത്തിൽ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചിരുന്നു. ഭയപ്പെടേണ്ടതില്ലെന്നും ഗർഭാവസ്ഥയിൽ തന്നെ മാറ്റിയെടുക്കാൻ കഴിയുന്നതാണെന്നും ഡോക്ടർമാർ പറഞ്ഞു. തുടർന്ന് നിലവിലെ ഗർഭം അലസിപ്പിക്കാതെ മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു. പിന്നാലെ എയിംസിലെ കാർഡിയോതൊറാസിക് സയൻസസ് സെന്ററിലെ വിദഗ്ധ സംഘം കുഞ്ഞിന്റെ ആരോഗ്യത്തിനായി ശസ്ത്രക്രിയ നടത്തുകയുമായിരുന്നു.

Proud of India’s doctors for their dexterity and innovation. https://t.co/Rud6hMY7OG

— Narendra Modi (@narendramodi) March 15, 2023

Tags: Narendra Modiaims
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies