ഒസ്കാർ പുരസ്കാര വേദിയിൽ തിളങ്ങി ലോകം മുഴുവൻ തരംഗം സൃഷ്ടിച്ചുകൊണ്ട് ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറിയിരുന്നു എസ്.എസ് രാജമൗലിയുടെ ആർആർആർ. 2022 മാർച്ച് 24-ന് പുറത്തിറങ്ങിയ ചിത്രത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിലയ്‌ക്കാത്ത അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. പല രാജ്യങ്ങളിലും ചിത്രം പ്രദർശിപ്പിച്ചു. ഇപ്പോഴിതാ, ജപ്പാനിൽ വലിയ തരംഗമായി ആർആർആർ മാറി എന്ന വാർത്തയാണ് പുറത്തു വരുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 21-നാണ് ആർആർആർ ജപ്പാനിൽ റിലീസ് ചെയ്തത്.
ജപ്പാനിൽ നിന്നും ചിത്രം ഇതുവരെ നേടിയത് 80 കോടിയിലധികമാണെന്നാണ് റിപ്പോർട്ടുകൾ. യാതൊരു തടസ്സവും കൂടാതെ ജപ്പാനിലെ തിയറ്റുകളിൽ 20 ആഴ്ച പിന്നിട്ടിരിക്കുകയാണ് ആർആർആർ. രാജ്യത്തെ 44 നഗരങ്ങളിലായി 209 സ്‌ക്രീനുകളിലും 31 ഐമാക്‌സ് സ്‌ക്രീനുകളിലുമാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ജപ്പാനിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായും ആർആർആർ മാറി.
This tweet's engagement & compliments demonstrate how RRR is gradually penetrating into the roots of Japan with each passing day.
Glad that the film is drawing exceptionally high footfalls & is currently running in 202 cinemas in its 20th week!
Love you Japan ❤️🙏🏻 #RRRinJapan https://t.co/PNzYxCnsUj
— RRR Movie (@RRRMovie) March 15, 2023
ജപ്പാനിൽ നിന്നും ചിത്രം 100 കോടി നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകമെമ്പാടും നിന്ന് 1000 കോടിയിലധികം സ്വന്തമാക്കിയ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഒരു വിസ്മയമാണ്. പ്രേക്ഷകരെ കോരിത്തരിപ്പിച്ച ആർആർആറിലെ സംഘട്ടന രംഗങ്ങളും ഗാനങ്ങളും ജപ്പാനിലെ സിനിമാ പ്രേമികളും ആഘോഷപൂർവ്വം സ്വീകരിച്ചു. ജപ്പാനിൽ ചിത്രം വിജയകുതിപ്പ് തുടരുന്നു എന്ന വാർത്ത അണിയറ പ്രവർത്തകർ തന്നെയാണ് പുറത്തു വിട്ടിരിക്കുന്നത്.
Comments