കൊഹ്‌ലി പറയുന്നു ടിവിയിൽ കാണാൻ, ധോണി പറയുന്നു ഫോണിൽ കാണാൻ; നിങ്ങൾ എങ്ങനെയാണ് ഐപില്ലിന്റെ ഈ സീസൺ കാണുന്നത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കൊഹ്‌ലി പറയുന്നു ടിവിയിൽ കാണാൻ, ധോണി പറയുന്നു ഫോണിൽ കാണാൻ; നിങ്ങൾ എങ്ങനെയാണ് ഐപില്ലിന്റെ ഈ സീസൺ കാണുന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2023, 12:55 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) ഈ മാസം അവസാനവാരം ആരംഭിക്കും. പക്ഷേ ഇത്തവണത്തെ ഐപിഎൽ എങ്ങനെ കാണും എന്നതിൽ ആശയക്കുഴപ്പത്തിൽ ആയിരിക്കുകയാണ് ആരാധകർ. ടിവിയിൽ കാണണമെന്നാണ് വിരാട് കൊഹ്‌ലി പറയുന്നത്. എന്നാൽ ധോണി പറയുന്നത് ഫോണിൽ കാണണമെന്നാണ്. ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് തുകയ്‌ക്കാണ് ടിവി, ഡിജിറ്റൽ സംപ്രേഷണാവകാശം ഇത്തവണ വിറ്റുപോയിരിക്കുന്നത്.

അടുത്ത അഞ്ച് വർഷത്തേക്ക് ഐപിഎൽ ടെലിവിഷൻ സംപ്രേഷണാവകാശം 23,575 കോടി രൂപക്കാണ് സ്റ്റാർ സ്‌പോർട്‌സ് സ്വന്തമാക്കിയത്. എന്നാൽ ഡിജിറ്റൽ സംപ്രേഷണാവകാശം 23,758 കോടി രൂപയ്‌ക്ക് വയാകോം 18 സ്വന്തമാക്കി. ഐപിഎൽ ചരിത്രത്തിലാദ്യമായിട്ടാണ് ടെലിവിഷൻ സംപ്രേഷണവകാശത്തിനുള്ള തുകയേക്കാൾ കൂടിയ തുകക്ക് ഡിജിറ്റൽ സംപ്രേഷണ അവകാശം വിറ്റുപോകുന്നത്.

സംപ്രേഷണവകാശം വിറ്റതിലൂടെ 48,390 കോടി രൂപ ബിസിസിഐയിലേക്കെത്തിയപ്പോൾ ലോകത്തിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കായികോത്സമവമായി ഐപിഎൽ മാറിയിരിക്കുകയാണ്. സ്റ്റാർ സ്‌പോർട്‌സിന്റെ ബ്രാന്റ് ആംബാസിഡർ വിരാട് കൊഹ്‌ലി ആണ്. കളിയുടെ ആവേശം അതുപോലെ അനുഭവിച്ചറിയാൻ ടിവിയിൽ കാണണമെന്നാണ് കൊഹ്‌ലി പറയുന്നത്.

മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയും സൂര്യകുമാർ യാദവുമാണ് ഡിജിറ്റൽ സംപ്രേഷണവകാശം സ്വന്തമാക്കിയ വയാകോം 18-ന്റെ ബ്രാൻഡ് അംബാസഡർമാർ. ഐപിഎൽ കാലത്ത് മൊബൈൽ സ്‌ക്രീനിലേക്ക് വരാനാണ് മഹേന്ദ്ര സിംഗ് ധോണിയുടെയും സൂര്യകുമാർ യാദവിന്റെയും ആഹ്വാനം. പുതിയ ഡിജിറ്റൽ ദൃശ്യാനുഭവവും ജിയോ സിനിമ ഐപിഎൽ കാലത്ത് വാഗ്ദാനം ചെയ്യുന്നു. ജിയോ സിനിമയിലൂടെ സൗജന്യമായാണ് ഐപിഎൽ സംപ്രേഷണം ചെയ്യുന്നത്. മാർച്ച് 31നാണ് ഈ സീസണിലെ മത്സരങ്ങൾ ആരംഭിക്കുന്നത്.

 

 

Tags: dhoniIPLVIRAT KOHILI
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies