ഹൈദരാബാദ് : ഹൈദരാബാദിലെ അൻസാരി റോഡിലെ പ്ലാസ്റ്റിക് ഗോഡൗണിൽ വൻ തീപിടിത്തം. കാലാപത്തർ പോലീസ് സ്റ്റേഷൻ പരിധിയിലെ പ്ലാസ്റ്റിക് മാലിന്യ ഗോഡൗണിമാണ് സംഭവം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഏഴ് ഫയർ ഫോഴ്സുകൾ സ്ഥലത്തെത്തി 90 ശതമാനത്തോളം തീ അണച്ചതായി പോലീസ് അറിയിച്ചു.
രാവിലെ 6 മണിയ്ക്കാണ് തീപിടിത്തം ഉണ്ടായത്. തുണിത്തരങ്ങളും മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിക്കുന്നവർ ഇവിടെയാണ് നിക്ഷേപിക്കുന്നത്. അയൂബ് എന്നാളുടെ സ്ഥലം ഹമീദിന്റെ ഉടമസ്ഥതയിലാണ് നോക്കിനടത്തുന്നത്. ഒരു ഡിസിഎമ്മും കുറച്ച് പ്ലാസ്റ്റിക് മാലിന്യവും തീപിടിത്തത്തിൽ നശിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
Comments