പാലുത്പാദനത്തിൽ മാത്രം ഒന്നാമതെത്തിയാൽ പോരാ! കയറ്റുമതിയിലും ഇന്ത്യ ഒന്നാമതാകണമെന്ന് അമിത് ഷാ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാലുത്പാദനത്തിൽ മാത്രം ഒന്നാമതെത്തിയാൽ പോരാ! കയറ്റുമതിയിലും ഇന്ത്യ ഒന്നാമതാകണമെന്ന് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2023, 04:40 pm IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗർ: ലോകത്തിൽ ഏറ്റവുമധികം പാലുത്പാദിക്കുന്ന രാജ്യമായ ഇന്ത്യ പാൽ കയറ്റുമതിയിൽ ഒന്നാമതാകാനാണ് ഇനി ലക്ഷ്യമിടേണ്ടതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യൻ ഡയറി അസോസിയേഷന്റെ 49-ാമത് ക്ഷീര വ്യവസായ സമ്മേളനത്തിന്റെ ഭാഗമായി ഗാന്ധിനഗറിൽ സംഘടിപ്പിച്ച ഇന്ത്യൻ ഡയറി ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഡയറി ടു ദ വേൾഡ്: അവസരങ്ങളും വെല്ലുവിളികളും എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രമേയം. കോ-ഓപ്പറേറ്റീവ് മോഡൽ ശക്തിപ്പെടുത്താനുള്ള കേന്ദ്രസർക്കാരിന്റെ പ്രതിജ്ഞാബദ്ധതയെയും അമിത് ഷാ ചൂണ്ടിക്കാട്ടി.

നമ്മുടെ പാലുത്പാദന ക്ഷമത എന്നത് പ്രതിദിനം 126 ദശലക്ഷം ലിറ്ററാണ്. ഇത് ലോകത്തിലെ ഏറ്റവും വലുതാണ്. 1970 മുതൽ 2022 വരെ ഇന്ത്യയിലെ ജനസംഖ്യ നാല് മടങ്ങായി വർധിച്ചു. അതേസമയം പാലുത്പാദനത്തിലുണ്ടായ വർദ്ധനവ് പതിന്മടങ്ങാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കേവലം ഏറ്റവും വലിയ പാലുത്പാദകരായി മാത്രം നിന്നുകൊണ്ട് ഇന്ത്യ സംതൃപ്തിയടയരുത്. ലോകത്തിൽ ഏറ്റവും അധികം പാൽ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറണം. ഇവിടെ രണ്ടാം ക്ഷീരവിപ്ലവമാണ് സാധ്യമാകേണ്ടത്. അത് യാഥാർത്ഥ്യമാകുന്നതിന് നാമൊന്നിച്ച് പരിശ്രമിക്കണം. ലഭിക്കുന്ന ഒരവസരവും നരേന്ദ്രമോദി സർക്കാർ പാഴാക്കുകയില്ലെന്നും സഹകരണമന്ത്രി കൂടിയായ അമിത് ഷാ ഉറപ്പുനൽകി.

കഴിഞ്ഞ ദശാബ്ദത്തിൽ ഇന്ത്യയുടെ ഡയറി മേഖല 6.6 ശതമാനം വളർച്ച രേഖപ്പെടുത്തി. രണ്ട് ലക്ഷത്തോളം ഡയറി കോ-ഓപ്പറേറ്റീവുകൾ ഗ്രാമങ്ങളിൽ സ്ഥാപിക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. അതുവഴി ഡയറി മേഖലയിലെ വളർച്ച 13.80 ശതമാനമായി ഉയർത്താൻ നമുക്ക് സാധിക്കും. ഇതോടെ ആഗോള പാലുത്പാദനത്തിൽ ഇന്ത്യയുടെ പങ്ക് 33 ശതമാനമായി ഉയരും. തൽഫലമായി നിലവിലെ ഡയറി കയറ്റുമതിയിൽ നിന്നും അഞ്ച് മടങ്ങെങ്കിലും വർദ്ധനവുണ്ടാകുമെന്നും അമിത് ഷാ പറഞ്ഞു.

Tags: milkPRODUCTION
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies