ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടി എടികെ മോഹൻ ബഗാൻ. ആവേശം അവസാനം വരെ അലതല്ലി നിന്ന മത്സരത്തിനൊടുവിൽ ബെംഗളൂരു എഫ്‌സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3-നെ പരാജയപ്പെടുത്തിയാണ് എടികെ കിരീടം ചൂടിയത്. ഇത് നാലാം തവണയാണ് എടികെ മോഹൻ ബഗാൻ ഐഎസ്എൽ കിരീടം നേടുന്നത.് എടികെ മോഹൻ ബഗാനായശേഷം ആദ്യ കിരീടമാണ് കൊൽത്തക്കാർക്ക്. എടികെ, അത്ലറ്റികോ ഡി കൊൽക്കത്ത എന്ന പേരുകളിൽ മൂന്നുതവണ ചാമ്പ്യനായിരുന്നു.
നിശ്ചിത സമയത്തും അധിക സമയത്തും 2-2 ന് സമനിലയിലായിരുന്നു മത്സരം പിന്നീടാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മാറിയത്്. പെനാൽറ്റിയിൽ നിന്ന് തന്നെയാണ് മത്സരത്തിലെ മൂന്ന് ഗോളുകളും. എടികെയ്‌ക്കായി ദിമിത്രി പെട്രറ്റോസ് ഇരട്ട ഗോൾ നേടി. എടികെയുടെ രക്ഷകനായത് ഗോൾ കീപ്പറായ വിശാൽ കെയ്‌ത്ത് ആണ്. സുനിൽ ഛേത്രിയും റോയ് കൃഷ്ണയുമാണ് ബാംഗ്ലൂരിന്റെ ഗോൾ നേടിയത്.
എന്നാൽ കിരീട നേട്ടത്തിന് പിന്നാലെ എടികെ മോഹൻ ബഗാൻ പേരുമാറ്റം പ്രഖ്യാപിച്ചു. ഇനി മുതൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ് എന്നായിരിക്കും എടികെ അറിയപ്പെടുകയെന്ന് ക്ലബ് ഉടമ സഞ്ജീവ് ഗോയങ്ക അറിയിച്ചു.’എടികെ അടുത്ത സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ് ആയിരിക്കും. ടീമിന്റെ വിജയത്തിന് ശേഷം പേരുമാറ്റം പ്രഖ്യാപിക്കാൻ കാത്തിരിക്കുകയായിരുന്നെന്നും’ സഞ്ജീവ് ഗോയങ്ക പറഞ്ഞു. 2020-ൽ മോഹൻ ബഗാനുമായി എടികെ ലയിച്ചതിനുശേഷമാണ് എടികെ മോഹൻ ബഗാൻ എന്ന പേരായി മാറിയത്.
THE NEWS YOU HAVE ALL BEEN WAITING FOR!#ATKMohunBagan #JoyMohunBagan #আমরাসবুজমেরুন pic.twitter.com/lLE8voz3tM
— Mohun Bagan Super Giant (@mohunbagansg) March 18, 2023















