ന്യൂഡൽഹി: ഡൽഹിയിലെ വടക്കുകിഴക്കൻ മേഖലയിൽ മാർച്ച് 22 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഡൽഹിയിലെ മിക്ക പ്രദേശങ്ങളിലും കനത്ത മഴയൊടൊപ്പം ആലിപ്പഴം വീഴുകയും ചെയ്തു. ഡൽഹി എൻസിആർ മേഖലയിൽ ശക്തമായ കാറ്റിനൊപ്പം നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രാദേശിക കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു.
ഡൽഹിയിൽ കുറഞ്ഞ താപനില ഏകദേശം 15 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ഡൽഹിയുടെ കിഴക്ക്-വടക്കൻ ഭാഗങ്ങളിൽ ഇന്നലെ ശക്തമായ മഴയാണ് ലഭിച്ചത്. ദേശീയ തലസ്ഥാനത്ത് ഏറ്റവും കുറഞ്ഞ താപനില 18.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിട്ടുണ്ട്. മാർച്ച്-18 മുതൽ 20 വരെ ഉത്തരേന്ത്യയിൽ ഇടിമിന്നലോടുകൂടിയ മഴ പെയ്യും. വടക്കുകിഴക്കൻ മേഖലയിൽ മാർച്ച് 19 മുതൽ 22 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിശദവിവരങ്ങൾ കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിക്കുന്നുണ്ട്.
Rainfall accompanied with Thunderstorms/hailstorms over North India during 18th-20th; over Central, West India and south Peninsula on 18th & 19th.
Heavy Rainfall likely over Northeast India during 19th-22nd March. pic.twitter.com/emZvz6JVNy
— India Meteorological Department (@Indiametdept) March 18, 2023
അരുണാചൽ പ്രദേശ്, അസം, മേഘാലയ എന്നിവിടങ്ങളിൽ 19-22 വരെയും നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര എന്നിവിടങ്ങളിൽ മാർച്ച് 20-22 വരെയും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയും കാലാവസ്ഥാ ഗവേഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. അതേസമയം, മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലെ പല ഗ്രാമങ്ങളിലും കൊടുങ്കാറ്റിൽ നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Comments