ഇസ്രായേലിൽ കുടുംബത്തോടൊപ്പം അവധിയാഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ. ഈ മാസം ആദ്യമാണ് സച്ചിൻ കുടുംബത്തോടൊപ്പം ഇസ്രായേലിലേക്ക് പോയത്. താരം തന്നെയാണ് അവധിക്കാല ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. മേരാ സലാം ഫ്രം ജെറുസലേം! എന്ന അടിക്കുറിപ്പോടെയാണ് സച്ചിൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
കളിയിൽ നിന്ന് വിരമിച്ചതിന് ശേഷം സച്ചിൻ തന്റെ ജീവിതം പൂർണ്ണമായി ആസ്വദിക്കുകയാണ്. അദ്ദേഹം പലപ്പോഴും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും അവധിക്കാലം ആഘോഷിക്കുകയും സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും വീഡിയോകളും പങ്കിട്ടുകൊണ്ട് ആരാധകരെ അറിയിക്കുകയും ചെയ്യാറുണ്ട്.
സച്ചിൻ അടുത്തിടെ തായ്‌ലൻഡിൽ അവധിക്കാലം ആഘോഷിച്ചിരുന്നു. ഇതിന്റെ ഫോട്ടോകൾ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കിടുകയും ചെയ്തിരുന്നു. തായ്‌ലൻഡിലെ ക്രാബി ബീച്ചിലെ റെയിലിംഗിൽ സച്ചിൻ ഇരിക്കുന്നതും സച്ചിൻ പങ്കുവെച്ച ചിത്രങ്ങളിലുണ്ട്. കളിയിൽ നിന്ന് വിരമിച്ചതിന് ശേഷം സച്ചിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. അതിനാൽ തന്നെ ഈ ചിത്രങ്ങളെല്ലാം വളരെ പ്പെട്ടന്നാണ് ശ്രദ്ധനേടുന്നത്.
Comments