കാഠ്മണ്ഡു: നേപ്പാളിലെ പുതിയ വൈസ് പ്രസിഡന്റായി രാംപ്രസാദ് സഹായ യാദവ് നാളെ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്ത് മണിക്ക് രാഷ്ട്രപതിയുടെ വസതിയായ ശീതൾ നിവാസിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. മാർച്ച് 17നാണ് ഉപരാഷ്ട്ര
പതി സ്ഥാനത്തേക്ക് രാം പ്രസാദ് തിരഞ്ഞെടുക്കപ്പെട്ടത്. 30,328 വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത്.
1990ൽ നേപ്പാൾ സദ്ഭാവന പാർട്ടിയിലൂടെയാണ് രാം പ്രസാദ് യാദവ് തന്റെ രാഷ്ട്രിയ ജിവിതം ആരംഭിക്കുന്നത്. മാധേശി ജന അധികാര ഫോറത്തിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്നു. നേപ്പാളിലെ മാധേശി ജനവിഭാഗങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടി അദ്ദേഹം പ്രവർത്തിച്ചു. 2008ൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നേപ്പാളിൽ ഷേർ ബഹദൂറിന്റെ മന്ത്രി സഭയിൽ പരിസ്ഥിതി മന്ത്രിയായും സേവനം അനുഷ്ഠിച്ചു.
Comments