ചുട്ടുപൊള്ളുന്ന ഈ വേനൽക്കാലത്ത് മനസ്സു കുളിർക്കുന്ന ഒരു കാഴ്ച ഒരുക്കിയിരിക്കുകയാണ് മലപ്പുറം ജില്ലയിലെ വേങ്ങര സൗത്ത് കുറ്റൂരിൽ. കേരളത്തിൽ അപൂർവ്വമായ കാഴ്ചയാണ് സൂര്യകാന്തി പാടങ്ങൾ. പൂത്തുലഞ്ഞു നിൽക്കുന്ന സൂര്യകാന്തി പൂക്കളുടെ കാഴ്ച്ച ഒരുക്കി വെച്ചിരിക്കുകയാണ് ഇവിടെ.
വേങ്ങര സ്വദേശിയായ ചെമ്പൻ ഷെബിറലിയും സഹോദരങ്ങളായ ജാഫർ, സക്കീർ, ജംഷീർ, നൗഫൽ, അയ്യൂബ് എന്നിവരുടെ അദ്ധ്വാനമാണ് ഇതിന് പിന്നിൽ. പരീക്ഷണ അടിസ്ഥാനത്തിൽ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ആരംഭിച്ചത്. കന്നി സംരഭം വിജയം കണ്ടതോടെ വലിയ സന്തോഷത്തിലാണ് ഈ ചെറുപ്പക്കാർ. തോട്ടത്തിൽ പൂക്കൾ നിറഞ്ഞതോടെ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കാഴ്ചക്കാരുടെ എണ്ണവും കൂടി വന്നിരിക്കുകയാണ്.
തോട്ടം കാണാനും ഫോട്ടോ എടുക്കാനും നിരവധി പേരാണ് ഇവിടെ എത്തുന്നത്. 50 ദിവസം കൊണ്ട് സൂര്യകാന്തി കൃഷി വിപ്ലവം സൃഷ്ട്ടിച്ചു. ഇതോടെ സൂര്യകാന്തിപ്പാടം സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.
Comments