ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിൽ കൈത്താങ്ങായി കൂടെ ഉണ്ടായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കുറിച്ച് മനസ്സുതുറന്ന് പങ്കാളി ജോര്‍ജിന റോഡ്രിഗസ്. നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററി സീരീസിന്റെ ‘ഐ ആം ജോര്‍ജിന’-യുടെ രണ്ടാം സീസണിലാണ് ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തെ കുറിച്ച് റൊണാള്‍ഡോയുടെ ഭാര്യ പറയുന്നത്.
മൂന്ന് തവണ തനിക്ക് ഗർഭം അലസി പോയതിനെ കുറിച്ചും ഇരട്ടക്കുഞ്ഞുങ്ങളില്‍ ഒരാളെ നഷ്ടപ്പെട്ട സംഭവത്തെ കുറിച്ചുമാണ് ജോര്‍ജിന പറയുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഇരുവര്‍ക്കും ഇരട്ടക്കുട്ടികള്‍ ജനിക്കുന്നത്. എന്നാല്‍ ജനിച്ചയുടൻ ഒരു കുഞ്ഞ് മരണത്തിന് കീഴടങ്ങി. തന്റെ ജീവിതത്തിലെ ആദ്യ ദുരന്തമല്ല ഇതെന്നും മുമ്പ് മൂന്ന് തവണ ഗര്‍ഭം അലസിപ്പോയെന്നും ആ സമയത്തെല്ലാം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോയതെന്നുമാണ് അവർ വെളിപ്പെടുത്തുന്നത്.
ഇരട്ടകുട്ടികളിൽ ഒരാൾ നഷ്ടമായ ദു:ഖവാർത്ത ക്രിസ്റ്റ്യാനോയാണ് അന്ന് ആരാധകരെ അറിയിച്ചത്. മാതാപിതാക്കള്‍ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വേദന കുഞ്ഞിനെ നഷ്ടമാകുന്നതാണ് എന്നും റൊണാൾഡോ സമൂഹ മാദ്ധ്യമങ്ങളിലൂടെ അന്ന് അറിയിച്ചിരുന്നു.
റൊണാൾഡയുടെ അഞ്ച് കുട്ടികളിൻ ആദ്യ മൂന്നു കുട്ടികൾ വാടക ഗര്‍ഭധാരണത്തിലൂടെയാണ് ജനിച്ചത്. ഇളയ രണ്ട് കുട്ടികളുടെ അമ്മയാണ് ജോര്‍ജിന. രണ്ടാമത് ജനിച്ച ഇരട്ടകളിൽ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമായിരുന്നു. ഇതില്‍ ഏഞ്ചല്‍ എന്ന് പേര് നല്കിയ ആണ്‍കുഞ്ഞിനെയാണ് ഇരുവർക്കും നഷ്ടമായത്. പെണ്‍കുട്ടിയുടെ പേര് ബെല്ല എന്നാണ്.
Comments