'ഡാൻസ് ആശയുടെ രക്തമാണെങ്കിൽ ആ രക്തത്തെ പമ്പ് ചെയ്യുന്ന ഹൃദയമായിരിക്കും ഞാൻ'; ആശയ്ക്ക് ശരത് നൽകിയ വാക്കിനെക്കുറിച്ച് പറഞ്ഞ കുറിപ്പ് വൈറൽ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഡാൻസ് ആശയുടെ രക്തമാണെങ്കിൽ ആ രക്തത്തെ പമ്പ് ചെയ്യുന്ന ഹൃദയമായിരിക്കും ഞാൻ’; ആശയ്‌ക്ക് ശരത് നൽകിയ വാക്കിനെക്കുറിച്ച് പറഞ്ഞ കുറിപ്പ് വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2023, 07:08 pm IST
Facebook
Twitter
WhatsAppTelegram

നടി ആശ ശരത്തിന്റെ ഭർത്താവ് ശരത് വാര്യരെക്കുറിച്ച് അനൂപ് ശിവശങ്കരൻ എഴുതിയ കുറിപ്പ് വൈറലായിരിക്കുകയാണ്. ആശ ശരത്തിന്റെ മകളുടെ വിവാഹസമയത്ത് ഏറെ വിവാദ പരാമർശങ്ങൾ പുറത്ത് വന്നിരുന്നു. ഈ സമയത്ത് ശരത്ത് നടത്തിയ പ്രതികരണമാണ് ഇത്തരത്തിൽ ഒരു പോസ്റ്റിടുവാൻ പ്രേരിപ്പിച്ചതെന്ന് അനൂപ് പറഞ്ഞു.

‘ ആശയെ വിവാഹം കഴിച്ചപ്പോൾ അവർ തന്നോട് പറഞ്ഞത്, ഡാൻസ് അവരുടെ രക്തമാണ് എന്നാണ്. അങ്ങനെയെങ്കിൽ ഞാൻ രക്തത്തെ പമ്പ് ചെയ്യുന്ന ഹൃദയമായി തുടരുമെന്ന് പറഞ്ഞു. അതുപോലെ തന്റെ മകൾക്കും കലയോട് മൂല്യം കൽപിക്കുന്ന ഒരു കുടുംബ ബന്ധം ഉണ്ടാവട്ടെ’ എന്നായിരുന്നു ശരത് പറഞ്ഞത്. കുടുംബസ്ഥയായ കലാകാരിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യം അവരെ മനസ്സിലാക്കുന്ന ജീവിത പങ്കാളി ഒപ്പമുണ്ടാവുക എന്നതാണെന്നും ശരത് അത്തരത്തിലുള്ള ഒരു ഭർത്താവാണെന്നും കുറിപ്പിലുണ്ട്. എന്നാൽ ജീവിതത്തിൽ കലയ്‌ക്ക് വളരെയധികം പ്രാധാന്യം കൽപ്പിക്കുന്ന വ്യക്തിയെക്കുറിച്ച് ചില ഓൺലൈൻ മാദ്ധ്യമങ്ങൾ ട്രോളുകൾ പ്രചരിപ്പിച്ചത് ശരിയായില്ലെന്നും അനൂപ് ശിവശങ്കരൻ വിമർശിച്ചു.

അനൂപ് ശിവശങ്കരന്റെ പോസ്റ്റിന്റെ പൂർണരൂപം…

‘ആശാ ശരത്തിന്റെ മകളുടെ വിവാഹ ക്ലിപ്പുകളിൽ എനിക്കേറ്റവും ശ്രദ്ധേയമായി തോന്നിയത് അവരുടെ ഭർത്താവിന്റെ വാക്കുകളാണ്. മകളുടെ വിവാഹത്തെക്കുറിച്ച് ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം പറയുന്നത് – ‘ആശയെ വിവാഹം കഴിച്ചപ്പോൾ അവർ തന്നോട് പറഞ്ഞത് ഡാൻസ് അവരുടെ രക്തമാണ് എന്നാണ് – അങ്ങനെയെങ്കിൽ ഞാൻ ആ രക്തത്തെ പമ്പ് ചെയ്യുന്ന ഹാർട്ട് ആയി തുടരുമെന്നാണ്! അത് പോലെ തന്റെ മകൾക്കും കലക്ക് മൂല്യം കൽപ്പിക്കുന്ന ഒരു കുടുംബബന്ധം ഉണ്ടാവട്ടെ’

വളരെ യുക്തിസഹജമായി സംസാരിക്കുന്ന ഈ മനുഷ്യനെയാണ് ചില ഓൺലൈൻ പത്രക്കാർ എൻഗേജ്‌മെന്റ് വീഡിയോ ക്ലിപ്പുകൾ അടർത്തി മാറ്റി ട്രോൾ ഇറക്കിയത്! കുടുംബസ്ഥയായ ഒരു കലാകാരിക്ക് കലാജീവിതത്തിൽ ഉയരങ്ങളിൽ എത്തണമെന്നുണ്ടെങ്കിൽ ഏറ്റവും വലിയ ഭാഗ്യം വേണ്ടത് അവരുടെ ജീവിതചര്യ മനസ്സിലാക്കാൻ കഴിയുന്ന ജീവിതപങ്കാളിയെ ലഭിക്കുകയാണ്! ഒരു സെലിബ്രിറ്റി ആയിരിക്കുക എളുപ്പമേയല്ല. മറ്റേതൊരു കരിയറിനേക്കാളും സങ്കീർണമാണ് ഒരു പെർഫോർമിംഗ് ആർട്ടിസ്റ്റിന്റെ കലാജീവിതം ഡിമാൻഡ് ചെയ്യുന്ന തയ്യാറെടുപ്പുകൾ!

സുജാതയുടെയും സിത്താരയുടെയും സഫലമായ സംഗീതജീവിതം കാണുമ്പോഴുമൊക്കെ തോന്നും മോഹന്റെയും സജീഷിന്റെയും നിസ്വാർത്ഥമായ ഉയർന്നചിന്ത ഇല്ലായിരുന്നെങ്കിൽ അത് സാധ്യമാവുമായിരുന്നോ എന്ന്. അത് കൊണ്ട് തന്നെ സാരികളുടെ മിന്നിച്ചകൾക്കുമപ്പുറം എനിക്ക് താരമായി തോന്നിയത്, ശ്രീ ശരത്താണ് – ആശയുടെ നൃത്തച്ചുവടുകൾക്ക് കൂച്ചുവിലങ്ങിടാതിരുന്ന ശരത്ത്’

സമൂഹമാദ്ധ്യമങ്ങളിൽ ഇതിനോടകം തന്നെ നിരവധി പേരാണ് ശരതിനെ അഭിനന്ദിച്ച് കൊണ്ട് പോസ്റ്റുകൾ പങ്കുവെച്ചിരിക്കുന്നത്.

Tags: entertainmentAsha Sarath
Share
Tweet
SendShare

More News from this section

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

Latest News

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

‘അളിയന്റെ കല്യാണത്തിനു പോയതാണോ? “ഇവിടെ വെള്ളം കിട്ടിയില്ല” എന്നു പറയാൻ’; ജോൺ ബ്രിട്ടാസിനെ പരിസഹിച്ച് സോഷ്യൽ മീഡിയ

കോട്ടയത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരിക്ക് ദാരുണാന്ത്യം

കറുത്ത എണ്ണയിൽ മൊരിഞ്ഞ സമൂസകൾ; തറയിൽ ചീഞ്ഞളിഞ്ഞ എത്തപ്പഴം; ഇതാണോ നിങ്ങളും പണം കൊടുത്ത് വാങ്ങുന്നത്; കണ്ണാടിക്കൂട്ടിലെ എണ്ണകടികൾ കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies