മുംബൈ : സുരക്ഷാ പരിശോധന കാര്യമാക്കാതെ മുംബൈ വിമാനത്താവളത്തിൽ പ്രവേശിക്കാൻ ശ്രമിച്ച കരൺ ജോഹറിനെ തടഞ്ഞ് നിർത്തി പരിശോധിച്ച് സുരക്ഷാ സംഘം
കഴിഞ്ഞ ദിവസമാണ് വിദേശത്തേയ്ക്ക് പോകാനായി കരൺ ജോഹർ മുംബൈ വിമാനത്താവളത്തിൽ എത്തിയത് . പക്ഷേ സെക്യൂരിറ്റി ചെക്കിംഗിന് നിൽക്കാതെ അകത്തേക്ക് കയറുകയായിരുന്നു കരൺ . തുടർന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥർ വന്ന് അദ്ദേഹത്തെ കാര്യം പറഞ്ഞ് പുറത്തെത്തിക്കാൻ ശ്രമിച്ചു . എന്നാൽ അവരോട് താൻ നടനാണെന്നും ഇത്തരം നിബന്ധനകൾ ബാധകമല്ലെന്നും കരൺ പറഞ്ഞു .
എന്നാൽ ഇത് പരിഗണിക്കാതെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ കരൺ ജോഹറെ തടഞ്ഞുനിർത്തി രേഖകൾ ആവശ്യപ്പെട്ടു . പിന്നീട് കരൺ തന്റെ ഐഡി രേഖകളും ടിക്കറ്റുകളും ഹാജരാക്കി. ഇതിനു ശേഷമാണ് കരണിനെ വിമാനത്താവളത്തിൽ പ്രവേശിക്കാൻ അനുവദിച്ചത്.സംഭവത്തിന്റെ മുഴുവൻ വീഡിയോയും വൈറലായതോടെ ആളുകൾ കരൺ ജോഹറെ വിമർശിച്ച് രംഗത്തെത്തി . ഇന്ത്യയിൽ ഒരുപാട് താരങ്ങൾ ഉണ്ടെന്നും അവർ ഇത്തരത്തിൽ പെരുമാറാറില്ലെന്നും വിമർശനമുണ്ട് .
Comments