കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി പിൻവലിക്കാൻ കടുത്ത സമ്മർദ്ദമെന്ന് യുവതിയുടെ കുടുംബം.ആശുപത്രി ജീവനക്കാരിൽ ചിലർ ഔദ്യോഗിക വേഷത്തിലെത്തി മോശമായി സംസാരിച്ചെന്നും, പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടെന്നും യുവതിയുടെ ബന്ധുക്കൾ പറഞ്ഞു .സംഭവത്തിൽ പ്രതിയായ ജീവനക്കാരന്റെ വനിതാ സഹപ്രവർത്തകരും സമ്മർദ്ദവുമായി എത്തുന്നുണ്ടെന്ന് യുവതിയുടെ ഭർത്താവു പറഞ്ഞു .പരാതിയിൽ ഉറച്ചു നില്കുന്നതു കൊണ്ട് യുവതിക്ക് മാനസിക ആസ്വാസ്ഥ്യമുണ്ടെന്നു വരുത്തി തീര്‍ക്കാന്‍ ശ്രമം എന്നാണ് ആരോപണം.
ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി യുവതി മെഡിക്കൽ കോളജ് സൂപ്രണ്ടിന് പരാതി നൽകി.
Comments