വാഷിംഗ്ടൺ: ടൂത്ത് ബ്രഷും ലോഹ വസ്തുവും ഉപയോഗിച്ച്
ചുമര് തുരന്ന് ജയിലില്‍ ചാടി തടവുപുള്ളികൾ. മണിക്കൂറുകൾക്കുള്ളിൽ തടവുകാരെ പിടികൂടി പോലീസ്. വിര്‍ജീനിയയിലെ ന്യൂപോര്‍ട്ട് ന്യൂസിലെ ജയിലില്‍നിന്ന് രക്ഷപ്പെട്ട രണ്ട് പേരെയാണ് സമീപനഗരത്തിലെ കടയിൽ നിന്നും പോലീസ് സംഘം പിടികൂടിയത്.
തിങ്കളാഴ്ച രാത്രി തടവുകാരായ ജോണ്‍ ഗാര്‍സ, ആര്‍ലെ നെമോ എന്നിവരാണ് ജയിലിൽ നിന്നും രക്ഷപ്പെട്ടത്. രാത്രിയിൽ ജയിൽ അധികൃതർ തടവുകാരുടെ എണ്ണമെടുക്കുന്നതിനിടയിലാണ് ഇരുവരെയും കാണാനില്ലെന്ന് അറിയുന്നത്. പിന്നാലെ നടത്തിയ പരിശോധയിലാണ് ചുമർ തുരന്ന നിലയിൽ കണ്ടെയത്.
ജയിൽ പുള്ളികൾ ജയിൽ ചാടിയെന്ന് മനസ്സിലായതോടെ തിരച്ചില്‍ ആരംഭിക്കുകയും പുലര്‍ച്ചെ 4.20-ഓടെ സമീപനഗരമായ ഹാംടണില്‍ നിന്ന് ഇരുവരെയും പിടികൂടുകയും ചെയ്തു. ന്യൂപോര്‍ട്ട് ജയിലില്‍നിന്ന് പത്തുകിലോമീറ്ററോളം അകലെയുള്ള സ്ഥലമാണിത്.
Comments