ന്യൂഡൽഹി: പലതവണയായി നടത്തിയ പരിശോധനകളിലൂടെ പിടിച്ചെടുത്ത 9,200 കിലോയിലധികം വരുന്ന മയക്കുമരുന്നുകൾ നശിപ്പിച്ചതായി നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറിയിച്ചു. 1,000 കോടി രൂപയിലധികം വിലമതിക്കുന്ന മയക്കുമരുന്നാണ് എൻസിബി നശിപ്പിച്ചത്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കുമുള്ള മയക്കുമരുന്ന് കടത്തും ദേശീയ സുരക്ഷയും സംബന്ധിച്ച് ബെംഗളൂരുവിൽ ഒരു പ്രാദേശിക സമ്മേളനം എൻസിബി സംഘടിപ്പിച്ചിരുന്നു. സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അദ്ധ്യക്ഷത വഹിച്ചു. ഇതിന്റെ ഭാഗമായാണ് രാജ്യത്തുടനീളം നടത്തിയ പരിശോധനയിൽ നിന്നും പിടിച്ചെടുത്ത 9,200 കിലോയിലധികം വരുന്ന മയക്കുമരുന്ന് എൻസിബി നശിപ്പിച്ചത്.
Comments