കോഴിക്കോട്: ചകിരി ഫാക്ടറിയ്ക്ക് തീപിടിച്ചു. താമരശേരി കൂടത്തായി ചുണ്ടകുന്നിലാണ്
സംഭവം. അരയേക്കറോളം സ്ഥലത്ത് സൂക്ഷിച്ച ചകിരിയാണ് കത്തി നശിച്ചത്. കൂടത്തായി സ്വദേശി അസീസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്.
ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നതാണ് പ്രാഥമിക വിലയിരുത്തൽ. മുക്കത്ത് നിന്നും നരിക്കുനിയിൽ നിന്നും അഗ്നിശമനസേന ഉദ്യോഗസ്ഥരെത്തി ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Comments