കാബൂൾ: താലിബാൻ ഭരണത്തിന് കീഴിൽ പൊറുതിമുട്ടി അഫ്ഗാനിസ്ഥാനിലെ വനിതാ വ്യവസായികൾ. തങ്ങളുടെ ഉത്പന്നങ്ങൾക്ക് മെച്ചപ്പെട്ട വിപണി സൗകര്യങ്ങൾ ഉറപ്പക്കാനായി അവർ ആവശ്യം ഉന്നയിച്ചു. നിലവിൽ ഉത്പന്നങ്ങളുടെ വിൽപ്പന പരിമിതമാണെന്നും ഇവർ പറയുന്നു.
വനിതാ വ്യാപാരികൾക്ക് വിപണിയുടെ സാധ്യതകൾ ഉറപ്പ് വരുത്താൻ സെമിനാറുകൾ സംഘടിപ്പിക്കാൻ വനിതകളുടെ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി താലിബാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ മേഖലയിൽ ഉത്പാദനം നടത്തുന്ന സ്ത്രീകൾക്ക് സ്ഥിരമായ വിപണികൾ നൽകണം. അത് മെച്ചപ്പെട്ട വിപണനം ഉറപ്പ് വരുത്തുമെന്ന് വ്യാപാരിയായ മുംതാസ് യോസിഫ് സായി പറഞ്ഞു.
2021ൽ അഫ്ഗാനിസ്ഥാനിലെ അധികാരം താലിബാൻ പിടിച്ചടക്കിയതിന് ശേഷം സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുന്ന നിലപാടാണ് താലിബാൻ ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്. ആദ്യം സർവ്വകലാശാല വിദ്യാഭ്യാസം വിലക്കിയ താലിബാൻ പിന്നീട് സെക്കൻഡറി വിദ്യാഭ്യാസവും വിലക്കി. കൂടാതെ രാജ്യത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന എൻജിഒകളിലെ നിരവധി വനിതാ ജീവനക്കാർക്ക് തൊഴിൽ വിലക്ക് ഏർപ്പെടുത്തി. നേരത്തെ താലിബാൻ സർക്കാർ അഫ്ഗാനിസ്ഥാനിൽ ജിമ്മുകളിലും പാർക്കുകളിലും പ്രവേശിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരുന്നു
Comments