ബെംഗളൂരു :കർണാടകയിലെ ദാവൻഗെരെയിൽ പൊതുറാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് ബിജെപി സർക്കാർ ഇരട്ട എഞ്ചിനുകളുടെ ശക്തിയോടെ വീണ്ടും തിരിച്ചുവരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ദാവൻഗെരെയിൽ റോഡ് ഷോ നടത്തി. വൻ ജനാവലിയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ബിജെപിയും ജനതാദൾ സെക്യുലാർ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും ഇതിനോടകം സംസ്ഥാനത്ത് പ്രചരണം ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കും. കർണാടകയിൽ വീണ്ടും ബിജെപി അധികാരമേൽക്കുമെന്ന് പാർട്ടി നേതാക്കൾ പ്രതികരിച്ചു.
Comments