ഇസ്ലാമാബാദ്: സമൂഹമാദ്ധ്യമങ്ങളിലൂടെ മതനിന്ദ പ്രചരിപ്പിച്ചു എന്നാരോപിച്ച് പാകിസ്താനിൽ യുവാവിനെ വധശിക്ഷയ്‌ക്ക് വിധിച്ചു. സയീദ് മുഹമ്മദ് സീഷാന്‍ എന്നയാൾക്ക് വടക്ക് പടിഞ്ഞാറന്‍ പാകിസ്താനിലെ ഒരു ഭീകരവിരുദ്ധ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴയായി 12 ലക്ഷം രൂപയും അടക്കണം.
സയീദിന് അപ്പീല്‍ കോടതിയെ സമീപിക്കാൻ സാധിക്കും. രണ്ട് വർഷം മുൻപാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. വാട്‌സ്ആപ്പിലൂടെ ഇസ്ലാമിനെതിരെ സന്ദേശം പങ്കുവെച്ചു എന്നതാണ് സയീദ് മുഹമ്മദ് സീഷാനെതിരെയുള്ള കേസ്.
സയീദിന്റെ ഫോണും സിം കാര്‍ഡും പാക് പോലീസ് പിടിച്ചെടുത്തിരുന്നു.
പാകിസ്താനിൽ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ-നിയമസഹായ സംഘടനയായ നാഷണല്‍ കമ്മീഷന്‍ ഓഫ് ജസ്റ്റിസ് ആന്‍ഡ് പീസിന്റെ റിപ്പോര്‍ട്ടിൽ പറയുന്നത് 20 വര്‍ഷത്തിനിടെ 1534 പേര്‍ക്കെതിരെയാണ് ഇത്തരത്തിൽ കേസ് രജ്സ്റ്റർ ചെയ്തിരിക്കുന്നതെന്നാണ്. ഇതിൽ ഇസ്ലാം മതത്തിലുള്ളവരും ഇതര മതവിശ്വാസികളും ഉൾപ്പെടുന്നുണ്ട്.
Comments