ന്യൂഡല്‍ഹി: ട്വിറ്റര്‍ ബയോയില്‍ അയോഗ്യനാക്കപ്പെട്ട എംപിയെന്നാക്കി മാറ്റി രാഹുല്‍ ഗാന്ധി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗം എന്നതിന് ശേഷം ‘അയോഗ്യനാക്കപ്പെട്ട എംപി’ എന്നാണ് നിലവിൽ രാഹുൽ ഗാന്ധി ട്വിറ്റർ ബയോയില്‍ കൂട്ടിച്ചേർത്തത്.
മോദി’ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ സൂറത്ത് കോടതി രാഹുല്‍ഗാന്ധിയെ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതോടെ രാഹുൽ വയനാട് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ലോക്സഭ എംപി എന്ന ബയോ, അയോഗ്യനാക്കപ്പെട്ട എംപി എന്നാക്കി മാറ്റിയത്.
അതേസമയം രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിനെതിരെ കോൺഗ്രസ് നടത്താനിരുന്ന സത്യഗ്രഹവും തുടക്കത്തിൽ തന്നെ തകർന്നു. ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലാണ് സത്യാഗ്രഹം നടത്താൻ തീരുമാനിച്ചിരുന്നത്. സത്യഗ്രഹത്തിനുവേണ്ട ഒരുക്കങ്ങളും എല്ലാം പൂർത്തിയാക്കി അണികൾ എത്തിച്ചേർന്നതിന് ശേഷമാണ് സത്യാഗ്രഹം നടത്താൻ സാധിക്കാതെ പോയത്.
Comments