ശ്രീനഗർ: മുപ്പത് ഹെക്ടർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന് ഏഷ്യയിലെ ഏറ്റവും വലിയ തുലിപ്സ് പൂന്തോട്ടമാണ് ഇന്ദിരാഗാന്ധി മെമ്മോറിയൽ ഗാർഡൻ. നിലവിലെ പൂന്തോട്ടത്തിന്റെ മാതൃകയിൽ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും തുലിപ്സ് കൃഷി ആരംഭിക്കുമെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു.
എഴുപപതോളം ഇനങ്ങളിലുള്ള 15 ലക്ഷത്തിലധികം തുലിപ്സാണ് പൂന്തോട്ടത്തിലുള്ളത്. സബർവാൻ പർവതനിരകളുടെ താഴ്വരയിലാണ് തുലിപ്സ് ഗാർഡൻ സ്ഥിതിചെയ്യുന്നത്. കാശ്മീർ താഴ്വരയിൽ പൂകൃഷിയും വിനോദസഞ്ചാരവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2007-ലാണ് ഉദ്യാനം തുറന്നത്. തുലിപ്സ് കൂടാതെ ഹയാസിന്ത്സ്, ഡാഫോഡിൽസ്, റാൻകുലസ് എന്നിവയും ഉദ്യാനത്തിലുണ്ട്.
കശ്മീരിലെ നീണ്ട ശൈത്യകാലത്തിനു ശേഷം പൂക്കുന്ന ആദ്യ പൂക്കളിൽ ഒന്നാണ് തുലിപ്സ്. മാർച്ച് അവസാനം പൂക്കാൻ തുടങ്ങി ഏപ്രിൽ അവസാനം വരെ തുലിപ്സ് പൂക്കുന്നു. ഈ സമയം കൂടുതൽ വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകർഷിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജമ്മുവിലെ ഡിവിഷണൽ കമ്മീഷണർ ഓഫീസിലെ അധികാരികൾ.
Comments