100 ​ഗോൾ; അന്താരാഷ്ട്ര ഫുട്ബോളിൽ ചരിത്ര നേട്ടം കുറിച്ച് ലയണൽ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

100 ​ഗോൾ; അന്താരാഷ്‌ട്ര ഫുട്ബോളിൽ ചരിത്ര നേട്ടം കുറിച്ച് ലയണൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2023, 08:01 am IST
Facebook
Twitter
WhatsAppTelegram

ബ്യൂണസ് അയേഴ്‌സ്: അന്താരാഷ്‌ട്ര മത്സരത്തില്‍ നൂറു ​ഗോൾ തികച്ച് സൂപ്പർ താരം ലയണല്‍ മെസ്സി. ബുധനാഴ്ച പുലർച്ചെ കുറസാവോയ്‌ക്കെതിരെയായിരുന്നു മെസ്സിയുടെ നൂറാം ​ഗോൾ. മത്സരത്തിന്റെ 20-ാം മിനുട്ടിലായിരുന്നു ​ഗോൾ വല ചലിപ്പിച്ച് മെസ്സി തന്റെ അന്താരാഷ്‌ട്ര ഫുട്ബോളിലെ സെഞ്ച്വറി ​ഗോൾ സ്വന്തമാക്കിയത്. തന്റെ 174-ാമത്തെ മത്സരത്തിലാണ് മെസ്സി ചരിത്ര നേട്ടം കുറിച്ചത്.

മത്സരത്തില്‍ കുറസാവോയെ അര്‍ജന്റീന എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് തോൽപ്പിച്ചത്. കളിയിൽ മെസ്സി ഹാട്രിക് നേടി. 23-ാം മിനുട്ടില്‍ നിക്കോ ഗോണ്‍സാല്‍വസ് ലീഡുയര്‍ത്തി. 33-ാം മിനുട്ടില്‍ വീണ്ടും മെസ്സിയുടെ തകര്‍പ്പന്‍ ഗോള്‍. 35-ാം മിനുട്ടില്‍ എന്‍സോ ഫെര്‍മാണ്ടസിലൂടെ അര്‍ജന്റീന വീണ്ടും ലീഡുയര്‍ത്തി. 37-ാം മിനുട്ടില്‍ മെസ്സി മൂന്നാം ഗോളും നേടി അര്‍ജന്റീനന്‍ ഗോള്‍പട്ടിക തികച്ചു. കുറസാവോക്കെതിരേ ബുധനാഴ്ച പുലർച്ചെ 5.30-ന് അർജന്റീനയിലെ സാന്റിയാഗോയിലായിരുന്നു മത്സരം.

2005 മുതലാണ് മെസ്സി അർജന്റീനയുടെ സീനിയർ ടീമിൽ കളിച്ച് തുടങ്ങിയത്. 2004-ൽ അണ്ടർ 20 ടീമിലും കളിച്ചിരുന്നു. 2006 മുതൽ 2022 വരെ അഞ്ച് ഫുട്‌ബോൾ ലോകകപ്പിലും പങ്കെടുത്തു. 2005 ഓഗസ്റ്റ് 17-ന് ഹംഗറിക്കെതിരേയാണ് മെസ്സി ആദ്യമായി കളിച്ചത്. 2006 മാർച്ച് ഒന്നിന് ക്രൊയേഷ്യക്കെതിരേയുള്ള മത്സരത്തിൽ താരം ആദ്യ അന്താരാഷ്‌ട്ര ഗോളും നേടി.

ലോക ഫുട്ബോൾ ചരിത്രത്തിൽ നൂറ് ​ഗോൾ തികയ്‌ക്കുന്ന മൂന്നാമത്തെ താരമാണ് ലയണൽ മെസ്സി. ഒന്നാമത് പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 122 ​ഗോളുകളാണ് ക്രിസ്റ്റ്യാനോ ഇതുവരെ നേടിയത്. രണ്ടാമത് ഇറാന്റെ അലി ദേയിയാണ്. 109 ഗോളാണ് അലി ദേയി ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്.

LIONEL MESSI SCORES HIS 100TH GOAL FOR ARGENTINA 🇦🇷pic.twitter.com/Zqg7TKQ9Ji

— MT (@MessiTouchline) March 28, 2023

Tags: footballlionel messi
Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൾസെന്; ദക്ഷിണധ്രുവത്തിലെ മഞ്ഞുപാളിയിൽ ന്യൂട്രിനോ കണ്ടെത്തിയ IceCube ദൗത്യത്തിന് നിർണായക സംഭാവന, പുതിയ ജ്യോതിശാസ്ത്രത്തിന് വഴിതുറന്നു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies