വീർ സാവർക്കർക്കെതിരെ വ്യാജ-ഫോട്ടോഷോപ്പ് തെളിവുകളുമായി കോൺഗ്രസ്സും ഇസ്ലാമികമതമൗലിക വാദികളും;1975 ൽ തുടങ്ങിയ ജന്മഭൂമി പത്രത്തിന്റെ 1947 ലെ വ്യാജ എഡിഷൻ നിർമിച്ചു പ്രചരിപ്പിക്കുന്നു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വീർ സാവർക്കർക്കെതിരെ വ്യാജ-ഫോട്ടോഷോപ്പ് തെളിവുകളുമായി കോൺഗ്രസ്സും ഇസ്ലാമികമതമൗലിക വാദികളും;1975 ൽ തുടങ്ങിയ ജന്മഭൂമി പത്രത്തിന്റെ 1947 ലെ വ്യാജ എഡിഷൻ നിർമിച്ചു പ്രചരിപ്പിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2023, 05:23 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : വീർ വിനായക് ദാമോദർ സാവർക്കറിനെതീരെ മുൻ വയനാട് എംപി രാഹുൽ നടത്തിയ അപക്വമായ പ്രതികരണങ്ങൾക്ക് പിന്നാലെ വ്യാജമായ തെളിവുകൾ നിർമ്മിച്ച് കൊണ്ട് കോൺഗ്രസ് സൈബർ അണികൾ രംഗത്ത്. ജന്മഭൂമി ദിനപത്രത്തിന്റെ മാസ്റ്റ് ഹെഡ് ഉപയോഗിച്ച് വ്യാജമായി നിർമ്മിച്ച പത്ര മാതൃക ആണ് അവർ ഇതിനായി ഉപയോഗിക്കുന്നത്. നരേന്ദ്ര മോഡി സർക്കാരിനെതിരെ ഇതേപോലെ ഫോട്ടോഷോപ്പ് ഉപയോഗിച്ച് നിർമ്മിച്ച വ്യാജ തെളിവുകളും, സെറ്റിട്ട് ഷൂട്ട്‌ ചെയ്ത നാടകങ്ങളും മുൻപും ഇക്കൂട്ടർ ഉപയോഗിച്ചിട്ടുണ്ട്.

ഇപ്പോൾ ഇവർ നിർമ്മിച്ച വ്യാജ ജന്മഭൂമിയിൽ പ്രധാന വാർത്തയായി ” സ്വാതന്ത്ര്യ സമരക്കാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് ബ്രിട്ടീഷ് വൈസ്രോയി” എന്നതാണ് പ്രധാന തലക്കെട്ട്. ഇനിയും നൂറു വട്ടം മാപ്പ് പറയാൻ തയ്യാർ : സാവർക്കാർ എന്ന തലക്കെട്ടിൽ വീർ സാവർക്കറുടെ ചിത്രത്തോടെ മറ്റൊരു വാർത്തയും ഉൾപ്പെടുത്തിയിട്ടുണ്ട് . നിരവധി കോൺഗ്രസ് പ്രൊഫൈലുകൾ ആണ് ഈ വാർത്ത ഷെയർ ചെയ്തിരിക്കുന്നത്. ഫേസ്‌ബുക്ക് കൂടാതെ ട്വിറ്റെർ, ഇൻസ്റ്റാഗ്രാം എന്നിവയിലും കോൺഗ്രെസ്സുകാർ ഈ വ്യാജപത്രം പ്രചരിപ്പിച്ചിട്ടുണ്ട്. കോൺഗ്രെസ്സുകാരെ കൂടാതെ ഇന്ത്യയിലും വിദേശത്തും ഉള്ള തീവ്രവാദ ബന്ധങ്ങൾ ഉള്ള പലരും ഈ വ്യാജപത്രം പ്രചരിപ്പിച്ചിട്ടുണ്ട്. വിദേശത്തെ വാട്സാപ്പ് കൂട്ടായ്മകളിലും ഈ വ്യാജ പത്രം പ്രചരിപ്പിച്ചിട്ടുണ്ട്.

വീർ സാവർക്കറെ സംബന്ധിച്ചു നിരവധി വ്യാജ തെളിവുകളാണ് കോൺഗ്രസ്, കമ്യൂണിസ്റ്, മതമൗലിക വാദി സഖ്യം നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തത്. വീർ സാവർക്കറുടെ എന്ന രീതിയിൽ നിരവധി വ്യാജ എഴുത്തുകൾ മത തീവ്രവാദികൾ മുൻപേ തന്നെ പ്രചരിപ്പിക്കുന്നുണ്ട്. ഫോട്ടോഷോപ്പ് സംവിധാനങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ഈ വ്യാജ തെളിവുകൾ പലപ്പോഴും സൈബർ ഇടത്തിൽ വസ്തുതാപരമായി പൊളിച്ചടുക്കിയിട്ടുമുണ്ട്.

അതിനെല്ലാം പുറമെ ആണ് ജന്മഭൂമി പത്രത്തിന്റെ മാതൃക വ്യാജമായി നിർമ്മിച്ച് കൊണ്ട് കോൺഗ്രെസ്സുകാർ നടത്തുന്ന ഈ പ്രചാരണം. “യു ഡി എഫ് പെരുവന്താനം” എന്ന പ്രൊഫൈലിൽ നിന്ന് അറുനൂറോളം പേരാണ് ഈ വ്യാജ പത്രം ഷെയർ ചെയ്തിരിക്കുന്നത്. “കുറ്റിത്തെരുവ് കോൺഗ്രെസ്സുകാർ , ഹരിത പതാക കീഴേടം” തുടങ്ങിയ യു ഡി എഫ് പ്രൊഫൈലുകളും ഇത് ഷെയർ ചെയ്തിട്ടുണ്ട്. വീർ സാവർക്കർക്കെതിരെയും മോഡി സർക്കാരിനെതിരെയും ഇക്കൂട്ടർ നടത്തുന്ന പ്രചാരണങ്ങളിൽ ഇങ്ങിനെ നിരന്തരമായി വ്യാജ നിർമിത തെളിവുകൾ ഉപയോഗിക്കുക സാധാരണമായിരുന്നു.

ജന്മഭൂമി പത്രത്തിന്റെ നാൾവഴി ഇവിടെ വായിക്കാം.
1975 ഏപ്രില്‍ 28 നാണ് ജന്മഭൂമി സായാഹ്ന പത്രമായി കോഴിക്കോട്ട് തുടങ്ങിയത്.
1977 നവംബര്‍ 14 ന് എറണാകുളത്തുനിന്ന് പ്രഭാത ദിനപത്രമായി.
1987 ഏപ്രില്‍ 21 ന് കൊച്ചിയില്‍ ഇന്നത്തെ സ്വന്തം കെട്ടിടത്തില്‍നിന്ന് പത്രം അച്ചടിച്ച് പ്രസിദ്ധീകരണം തുടങ്ങി.
1996 ഏപ്രില്‍ 14 നായിരുന്നു കോഴിക്കോട് എഡിഷന്‍ ആരംഭിച്ചത്.
2005 ഏപ്രിലിലാണ് കോട്ടയ േഎഡിഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്. ശ്രീ പി. പരമേശ്വരനായിരുന്നു ഉദ്ഘാടകന്‍.
2005 സെപ്തംബറില്‍ തിരുവനന്തപുരത്തും തുടങ്ങി.
2008 ജനുവരി 17ന് കണ്ണൂരില്‍ അഞ്ചാമത്തെ ജന്മഭൂമി എഡിഷന്‍ ആരംഭിച്ചപ്പോള്‍ അത് ജന്മഭൂമി പ്രവര്‍ത്തകരിലും അഭ്യൂദയാകാംക്ഷികളിലും അതിരില്ലാത്ത ആവേശവും ആഹ്ലാദവുമാണ് സൃഷ്ടിച്ചത്. ആര്‍എസ്എസ് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവതായിരുന്നു ഉദ്ഘാടകന്‍. അന്ന് അദ്ദേഹം സര്‍ കാര്യവാഹായിരുന്നു.
ആറാം എഡിഷന്‍ തൃശൂരിലായിരുന്നു, 2014 ജൂണ്‍ ഒന്നിന്. കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ പ്രകാശ് ജാവ്‌ദേക്കര്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തിനു പുറത്തെ ആദ്യ എഡിഷനായി, ബെംഗളൂരുവില്‍നിന്ന് 2018 ഏപ്രില്‍ 28 ന് ആരംഭിച്ചപ്പോള്‍ ഏഴ് എഡിഷനായി. ശ്രീ സുരേഷ് ഗോപി എംപി ഉദ്ഘാടനം ചെയ്തു.
കൊല്ലം എഡിഷന്‍ 2018 സെപ്തംബര്‍ 27ന് ആരംഭിച്ചതോടെ പത്രത്തിന് എട്ട് എഡിഷനായി. കേന്ദ്ര ആഭ്യന്തര വകുപ്പുമന്ത്രി പ്രൊഫ. രാജ്‌നാഥ് സിങ് ആയിരുന്നു ഉദ്ഘാടകന്‍.
ഏറ്റവും പുതിയ എഡിഷന്‍ പത്തനംതിട്ട കേന്ദ്രമാക്കിയുള്ള ശബരിഗിരി എഡിഷനാണ്. ഈ ഒമ്പതാം എഡിഷന്‍, 2020 ഫെബ്രുവരി 12 ന് തിരുവല്ലയില്‍ ആരംഭിച്ചു.
മിസോറാം ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതയുവരെ, കേരളത്തിലെ ഹൈന്ദവ പ്രസ്ഥാനങ്ങളുടെ തേരാളിയായ ശ്രീ കുമ്മനം രാജശേഖരനായിരുന്നു ജന്മഭൂമിയുടെ ചെയര്‍മാന്‍. അതിനുമുമ്പ് മാനേജിങ് ഡയറക്ടര്‍ ആയിരുന്നു. ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ സഹകാര്യവാഹ് ശ്രീ എം. രാധാകൃഷ്ണനാണ് ഇപ്പോള്‍ മാനേജിങ് ഡയറക്ടര്‍. ശ്രീ കെ.ആര്‍. ഉമാകാന്തന്‍ മാനേജിങ് എഡിറ്റര്‍. ശ്രീ കെ.എന്‍.ആര്‍. നമ്പൂതിരി യാണ് എഡിറ്റര്‍. ജന്മഭൂമി 2025 ല്‍ അമ്പതാം വര്‍ഷത്തിലേക്ക് കടക്കുകയാണ്.

Tags: VEER SAVARKAR
ShareTweetSendShare

More News from this section

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

Latest News

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies