ഈ സീസണോടെ ധോണി വിരമിക്കുമോ; ഒടുവിൽ മറുപടിയുമായി ഹിറ്റ് മാൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഈ സീസണോടെ ധോണി വിരമിക്കുമോ; ഒടുവിൽ മറുപടിയുമായി ഹിറ്റ് മാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2023, 05:55 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഐപിഎൽ ആവേശപ്പൂരത്തിന് തിരിതെളിയാൻ ഇനി മണിക്കൂറുകൾ മാത്രം. നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ്-ചെന്നൈ സൂപ്പർ കിംഗ്‌സ് മത്സരത്തോടെയാണ് ഐപിഎൽ പതിനാറാം സീസണ് തുടക്കമാകുന്നത്. എംഎസ്സ് ധോണിയെ വീണ്ടും ക്രീസിൽ കാണാനുള്ള അത്രതന്നെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകരും. ഐപിഎല്ലിൽ ഏറ്റവും അധികം ആരാധകരുള്ള ടീമുകളിലൊന്നാണ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്‌സ്.

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച ധോണി നിലവിൽ ഐപിഎല്ലിൽ മാത്രമാണ് കളിക്കുന്നത്. എന്നാൽ കഴിഞ്ഞ സീസണിൽ താരം ഐപിഎല്ലിൽ നിന്ന് വിരമിക്കും എന്ന് കരുതിയിരുന്ന ആരാധകർക്ക് വരും സീസണിൽ കളിക്കുമെന്നുള്ള ധോണിയുടെ വാക്ക് അവേശം നൽകി. ഹോം ഗ്രൗണ്ടിൽ സ്വന്തം ആരാധകർക്ക് മുമ്പിൽ മത്സരിച്ച് വിരമിക്കാനാണ് തനിക്ക് ആഗ്രഹമെന്ന് ധോണി അന്ന് തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഈ സീസണിൽ വിരമിക്കുമെന്ന് ധോണി പറഞ്ഞിട്ടില്ല. എന്നാൽ ഇത് ധോണിയുടെ അവസാനത്തെ സീസൺ ആയിരിക്കുമെന്നാണ് ആരാധകരും ചെന്നൈ ടീമും സംശയിക്കുന്നത്.

ഈ സീസണോടെ ധോണി വിരമിക്കുമെന്ന് നേരത്ത തന്നെ പല താരങ്ങളും വിലയിരുത്തലുകൾ നടത്തിയിരുന്നു. ഇത് ധോണിയുടെ അവസാന സീസൺ ആയിരിക്കുമൊ എന്ന ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ. ഐപിഎല്ലിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഹിറ്റ് മാൻ. ഇത് ധോണിയുടെ അവസാന ഐപിഎൽ ആയിരിക്കുമെന്നത് കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി താൻ കേൾക്കുന്ന കാര്യമാണ്. എന്നാൽ ഇനിയും രണ്ടോ മൂന്നോ വർഷം കൂടി കളിക്കാനുള്ള കായികക്ഷമത ധോണിക്കുണ്ടെന്നും രോഹിത് വ്യക്തമാക്കി.

വിരമിക്കുന്ന കാര്യം ധോണി ചെന്നൈ ടീം മാനേജ്‌മെൻറിനെ ഇതുവരെയും ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും, ചെന്നൈ ആരാധകരെ സംബന്ധിച്ചിടത്തോളം ധോണിയെ ക്രീസിൽ കാണാൻ കിട്ടുന്ന അവസാന മത്സരമായേക്കാം ഇതെന്ന് ടീം പ്രതിനിധിയും സംശയം പ്രകടിപ്പിച്ചു. കഴിഞ്ഞ സീസണിൽ രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കി ചെന്നൈ തലമുറ മാറ്റത്തിന്റെ സൂചനകൾ നൽകിയെങ്കിലും പിന്നീട് ധോണി തന്നെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് ടെസ്റ്റ് ടീം താരം ബെൻ സ്റ്റോക്‌സ് ടീമിലുള്ളതിനാൽ ധോണി വിരമിക്കുകയാണെങ്കിൽ അടുത്ത സീസണിലേക്ക് സ്റ്റോക്‌സിനെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ചെന്നൈ പരിഗണിക്കാനുള്ള സാധ്യതകളേറെയാണ്. യുവതാരം ഋതുരാജ് ഗെയ്ക്വാദ് ആണ് ചെന്നൈ നായക സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റൊരു താരം.

Tags: CHENNAI SUPER KINGSrohit sharmadhoni
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies