പ്രതിരോധ മേഖലയ്ക്ക് മാറ്റുകൂടും; 5,400 കോടി രൂപയുടെ മൂന്ന് കരാറുകളിലേർപ്പെട്ട് കേന്ദ്രസർക്കാർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിരോധ മേഖലയ്‌ക്ക് മാറ്റുകൂടും; 5,400 കോടി രൂപയുടെ മൂന്ന് കരാറുകളിലേർപ്പെട്ട് കേന്ദ്രസർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2023, 11:27 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രതിരോധ മേഖലയെ ആത്മനിർഭരമാക്കുന്നതിനായി മൂന്ന് പുതിയ കരാറുകളിൽ ഒപ്പുവെച്ച് കേന്ദ്രസർക്കാർ. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി രണ്ട് കരാറുകളിലും ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡുമായി ഒരു കരാറിലുമാണ് പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചത്. 5400 കോടി രൂപയാണ് കരാറിന്റെ മൊത്തം ചിലവ്.

ഇന്ത്യൻ സൈന്യത്തിന് 1,982 കോടി രൂപയുടെ ഓട്ടോമേറ്റഡ് എയർ ഡിഫൻസ് കൺട്രോൾ ആൻഡ് റിപ്പോർട്ടിംഗ് സിസ്റ്റം വാങ്ങുന്നതുമായി ബന്ധപ്പെട്ടതാണ് ഭാരത് ഇലക്ട്രോണിക്സുമായുള്ള ആദ്യ കരാർ. രണ്ടാമത്തെ കരാറിലുടെ നാവികസേനയ്‌ക്ക് 412 കോടി രൂപ ചെലവിൽ ഹൈദരാബാദിലെ ബിഇഎല്ലിൽ നിന്ന് അനുബന്ധ എഞ്ചിനീയറിംഗ് സപ്പോർട്ട് പാക്കേജിനൊപ്പം സാരംഗ് ഇലക്ട്രോണിക് സപ്പോർട്ട് മെഷർ (ഇഎസ്എം) സംവിധാനങ്ങൾ ലഭ്യമാക്കും.

ബഹിരാകാശ വകുപ്പിന് കീഴിൽ ബെംഗളൂരുവിൽ സ്ഥിതിചെയ്യുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻഎസ്ഐഎല്ലുമായാണ് മറ്റൊരു കരാർ. ഇതു പ്രകാരം 2,963 കോടി രൂപയുടെ സംവിധാനങ്ങൾ ഇന്ത്യൻ സൈന്യത്തിന് ലഭിക്കും.

ആകാശ് തീർ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഇന്ത്യൻ സൈന്യത്തിന് വേണ്ടി ഓട്ടോമേറ്റഡ് എയർ ഡിഫൻസ് കൺട്രോൾ ആൻഡ് റിപ്പോർട്ടിംഗ് സിസ്റ്റം വാങ്ങുന്നത്. ഇതുവഴി കൂടുതൽ ഫലപ്രദമായ രീതിയിൽ ഇന്ത്യൻ സൈന്യത്തിന്റെ എയർ ഡിഫൻസ് യൂണിറ്റുകൾക്ക് പ്രവർത്തിക്കാനാകുമെന്നാണ് വിലയിരുത്തൽ. കൂടാതെ യുദ്ധ സാധ്യതാ മേഖലയിൽ വരുന്ന താഴ്ന്ന വ്യോമാതിർത്തികളെ എളുപ്പത്തിൽ നിരീക്ഷിക്കാനും സഹായിക്കും.

ഇന്ത്യൻ നാവികസേനയ്‌ക്ക് വേണ്ടിയുള്ള സാരംഗ് എന്ന സംവിധാനം നാവിക ഹെലികോപ്റ്ററുകൾക്ക് വേണ്ട വിപുലമായ ഇലക്ട്രോണിക് സപ്പോർട്ട് മെഷർ നൽകുന്നു. സമുദ്രിക പ്രോഗ്രാമിന് കീഴിൽ തദ്ദേശീയമാണ് ഹൈദരാബാദിലെ ഡിഫൻസ് ഇലക്ട്രോണിക്‌സ് റിസർച്ച് ലബോറട്ടറി സാരംഗ് രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുക്കുന്നത്.

 

 

Tags: MINISTRYdefencedeal
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies