സോണ്ട കമ്പനിക്കെതിരെ പ്രധാനമന്ത്രിക്ക് ജർമ്മൻ നിക്ഷേപകന്റെ പരാതി; രാജ്‌കുമാർ പിള്ളയ്ക്കെതിരെ കേസെടുത്ത് ബാംഗ്ലൂർ പോലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സോണ്ട കമ്പനിക്കെതിരെ പ്രധാനമന്ത്രിക്ക് ജർമ്മൻ നിക്ഷേപകന്റെ പരാതി; രാജ്‌കുമാർ പിള്ളയ്‌ക്കെതിരെ കേസെടുത്ത് ബാംഗ്ലൂർ പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2023, 04:25 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിന്റെ കെടുതികൾ ഇതുവരെയും കെട്ടടുങ്ങിയിട്ടില്ല. കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തത്തിന് കാരണമായത് അഴിമതിയുടെ മാലിന്യ കൂമ്പാരത്തിന് തീ പടർന്നതാണ്. കരാർ ഏറ്റെടുത്ത കമ്പനിയ്‌ക്കൊപ്പം ഇടത്-വലത് രാഷ്‌ട്രീയ നേതാക്കൾക്കും സർക്കാരിനും ബ്രഹ്മപുരം അഴിമതിയിൽ പങ്കുണ്ടെന്ന ആരോപണവും ശക്തമാണ്. ഈ വിവാദത്തിന് പിന്നാലെ ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ കരാർ ലഭിച്ച സോണ്ട ഇൻഫ്രാ ടെക്കിനും രാജ് കുമാർ പിള്ളയ്‌ക്കുമെതിരെ പ്രധാനമന്ത്രിക്ക് പരാതി ലഭിച്ചിരിക്കുകയാണ്. ജർമ്മൻ പൗരനായ പാട്രിക്ക് ബൗവറാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി നൽകിയിരിക്കുന്നത്.

സോണ്ട കമ്പനിയിൽ നിക്ഷേപം നടത്തിയ വ്യക്തിയാണ് പാട്രിക്ക് ബൗവർ. ഇന്ത്യയിൽ നിക്ഷേപം നടത്തിയ താൻ ചതിക്കപ്പെട്ടുവെന്നാണ് അദ്ദേഹം പരാതിയിൽ ആരോപിച്ചിരിക്കുന്നത്. രാജ് കുമാർ പിള്ള കേരളത്തിലെ രാഷ്‌ട്രീയ കുടുംബത്തിൽ നിന്നാണ്. അതിനാൽ നിക്ഷേപിച്ച പണം തിരികെ കിട്ടാൻ നാല് വർഷമായി കഷ്ടപ്പെടുകയാണെന്നും പാട്രിക് പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. വിഷയത്തിൽ ​ഗവൺമെന്റ് ശക്തമായ നടപടി സ്വീകരിക്കണം. ഇന്ത്യയിലേയ്‌ക്കുള്ള വിദേശ നിക്ഷേപങ്ങൾക്ക് തിരിച്ചടിയാകുന്നതാണ് സോണ്ട കമ്പനിയുടെ തട്ടിപ്പ് എന്നും പാട്രിക്ക് ബൗവർ കത്തിൽ പറയുന്നു.

അതേസമയം, പാട്രിക്കിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം വിശ്വന്റെ മരുമകനും സോണ്ട കമ്പനി ഡയറക്ടറും ആയ രാജ്‌കുമാർ പിള്ളയ്‌ക്കെതിരെ ബാംഗ്ലൂർ പോലീസ് കേസ് എടുത്തിട്ടുണ്ട്. വിശ്വാസ വഞ്ചനയ്‌ക്കാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 20 കോടി രൂപയുടെ എസ്ബിഎൽസി (Standby Letter of Credit) നൽകിയതിന് ലാഭ വിഹിതമായി 82 ലക്ഷം നൽകാമെന്ന കരാർ ലംഘിച്ചുവെന്നും കരാറിൽ പറഞ്ഞ തുക നൽകാതെ പറ്റിച്ചുവെന്നുമാണ് ജർമ്മൻ പൗരന്റെ പരാതി.

 

Tags: Narendra ModiZonta Infratech
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies