കൊച്ചി : രാമനവമി ആശംസകളുമായി നടൻ ഉണ്ണി മുകുന്ദൻ . ശ്രീരാമന്റെ ചിത്രം പങ്ക് വച്ചാണ് താരം ‘ഹാപ്പി രാമനവമി ‘ആശംസിച്ചിരിക്കുന്നത് . മലയാള ചലച്ചിത്രലോകത്ത് അപൂർവ്വമായാണ് ഒരു താരം രാമനവമി ആശംസിക്കുന്നത് .
ദശരഥപുത്രനായ ശ്രീരാമന്റെ ജനനം ആഘോഷിക്കുന്ന ഉത്സവമാണ് രാമനവമി. ചൈത്ര മാസത്തിലെ ഒമ്പതാം ദിവസമാണ് ഇത് ആഘോഷിക്കുന്നത്. ഈ ദിവസം വിശ്വാസികൾ ഉപവാസമനുഷ്ഠിക്കുന്നു.
മുൻപ് ഹനുമാൻ ജയന്തി ആശംസിച്ച് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു . പങ്കുവച്ച പോസ്റ്റിനുതാഴെ വിവാദ കമന്റുമായി നടൻ സന്തോഷ് കീഴാറ്റൂർ എത്തിയിരുന്നു . അന്ന് ‘ ഇവിടെ ഈ പോസ്റ്റിട്ടത് ഞാൻ വിശ്വസിക്കുന്ന ദെെവത്തിന്റെ മുന്നിൽ എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചിട്ടാണ്. ഇതേ പോലുളള കമന്റ് ഇട്ട് സ്വന്തം വില കളയരുതെന്നും ‘ ഉണ്ണി മുകുന്ദൻ മറുപടി നൽകിയിരുന്നു .
Comments