ഇസ്ലാമാബാദ്: പാകിസ്താനിൽ അജ്ഞാതന്റെ വെടിയേറ്റ് സിഖ് വ്യവസായി കൊല്ലപ്പെട്ടു. പെഷ്വാർ സ്വദേശി ദയാൽ സിംഗ് ആണ് കൊല്ലപ്പെട്ടത്. പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് സംഭവം. കഴിഞ്ഞ ദിവസം സിന്ധിൽ ഹിന്ദു ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ദയാൽ സിംഗിന്റെ കൊലപാതകവും.
സംഭവത്തെ അപലപിച്ച് പാക് ന്യൂനപക്ഷ വിഭാഗം അംഗമായ സ്വരൂപ് സിംഗ് രംഗത്തെത്തി. ദയാൽ ജമാക് ചൗക്കിൽ പലചരക്ക് കച്ചവടം നടത്തുകയായിരുന്നു. റംസാൻ പ്രമാണിച്ച് ദയാൽ ഇഫ്താർ വിരുന്ന് ഒരുക്കുകയും മുസ്ലീംങ്ങളെ സൽക്കരിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഇയാളെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. പാകിസ്താനിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂനപക്ഷ വിഭാഗങ്ങൾ പാകിസ്താനിൽ കഴിയുന്നത് ഭയത്തോടെയാണ്. സിഖ് വിഭാഗം അവർ ഭൂരിപക്ഷമായി താമസിക്കുന്ന പ്രദേശങ്ങളിലേക്ക് ഒതുങ്ങി പോവുകയാണെന്നും പാകിസ്താനിലെ ന്യൂനപക്ഷ കമ്മീഷനിലെ സിഖ് അംഗങ്ങൾ ആരോപിക്കുന്നു.
Comments