ഛണ്ഡിഗഡ്: കോൺഗ്രസ് നേതാവ് നവോജ്യോത്സിംഗ് സിദ്ദു ഇന്ന് ജയിൽ മോചിതനായേക്കും. അദ്ദേഹത്തിന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് വിവരം പുറത്തുവിട്ടത്. സിദ്ദു ജയിൽ മോചിതനാകുന്നുവെന്ന വിവരം അദ്ദേഹത്തിന്റെ അഭിഭാഷകനും സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷമാണ് സിദ്ദുവിന് സുപ്രീം കോടതി ഒരു വർഷം തടവ് ശിക്ഷ വിധിച്ചത്. 1988 ഡിസംബർ 27 ലെ കൊലപാതക കേസുമായി ബന്ധപ്പെട്ടായിരുന്നു ശിക്ഷ. 2018ൽ സുപ്രീം കോടതി 1000 രൂപ പിഴയായിരുന്നു സിദ്ദുവിന് കേസിൽ ശിക്ഷയായി വിധിച്ചത്. എന്നാൽ കോടതി കേസ് പുനപ്പറിശോധിക്കുകയും സിദ്ദുവിന് തടവുശിക്ഷ വിധിക്കുകയുമായിരുന്നു.
പഞ്ചാബ് പിസിസി അദ്ധ്യക്ഷനായിരുന്ന സിദ്ദു കോൺഗ്രസിന് അധികാരം നഷ്ടമായതോടുകൂടി സ്ഥാനം ഒഴിയുകയായിരുന്നു.
Comments