19 വർഷത്തെ പ്രണയം ; വ്യത്യസ്തരായ രണ്ട് ആളുകളാണെങ്കിലും, കൗമാരത്തിൽ കണ്ടുമുട്ടിയ ഞങ്ങൾ എന്നും ഒന്നിച്ച് ; ​ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി വിനീത് ശ്രീനിവാസൻ
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

19 വർഷത്തെ പ്രണയം ; വ്യത്യസ്തരായ രണ്ട് ആളുകളാണെങ്കിലും, കൗമാരത്തിൽ കണ്ടുമുട്ടിയ ഞങ്ങൾ എന്നും ഒന്നിച്ച് ; ​ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി വിനീത് ശ്രീനിവാസൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2023, 11:42 am IST
vineeth sreenivasan

vineeth sreenivasan

Facebook
Twitter
WhatsAppTelegram

ഗായകനും നടനും സംവിധായകനുമായെല്ലാം തിളങ്ങി മലയാളികളുടെ ഹൃ​ദയം കീഴടക്കിയ താരമാണ് വിനീത് ശ്രീനിവാസൻ. നടനുമായി ബന്ധപ്പെട്ട വാർത്തകളെല്ലാം വളരെപ്പെട്ടന്നാണ് ചർച്ചയാകാറുള്ളത്. തന്റെ സിനിമാ തിരക്കുകൾക്ക് ഇടയിലും കുടുംബത്തെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്ന നടനാണ് വിനീത്. കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വിനീത് പങ്കുവച്ചൊരു പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്. ഭാര്യ ദിവ്യയുമായി പ്രണയത്തിലായിട്ട് പത്തൊമ്പത് വർഷം തികഞ്ഞ സന്തോഷമാണ് വിനീത് പങ്കുവച്ചിരിക്കുന്നത്.

vineeth sreenivasan
vineeth sreenivasan

”ദിവ്യയും ഞാനും പ്രണയിക്കാൻ തുടങ്ങിയിട്ട് പത്തൊമ്പത് വർഷം തികയുകയാണ്. എന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം, എന്റെ ഓർമ്മകൾ എല്ലാം അവളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. കൗമാരത്തിൽ കണ്ടുമുട്ടിയ അന്നുമുതൽ ഒരുമിച്ചുനിൽക്കുകയാണ് ഞങ്ങൾ. തികച്ചും വ്യത്യസ്തരായ രണ്ട് ആളുകൾക്ക് ഇതുപോലെ ഒരുമിച്ചു സഞ്ചരിക്കാൻ കഴിയുന്നത് അതിശയകരമാണ്. ഞാൻ ശാന്ത പ്രകൃതനാണെങ്കിൽ അവൾ നേരെ തിരിച്ചാണ്. ദിവ്യ വെജിറ്റേറിയനാണ്, എന്നെ സംബന്ധിച്ചിടത്തോളം നോൺ വെജ് ഇല്ലാതെ ഒരു ദിവസം പോലും പറ്റില്ല. അവൾ അടുക്കും ചിട്ടയും ഉള്ള ആളാണ്. പക്ഷേ ഞാൻ നേരെ വിപരീതവും. അവൾ ത്രില്ലറുകൾ ഇഷ്ടപ്പെടുമ്പോൾ എന്റെ പ്ലേലിസ്റ്റിലുള്ളത് ഫിൽ ഗുഡ് സിനിമകളാണ്. ”

”ചില രാത്രിയിൽ ഞാൻ കണ്ണടച്ച് ഉറങ്ങുന്നതായി നടിക്കുമ്പോൾ, ഒന്നിനെ കുറിച്ചും ആലോചിക്കാതെ ഉറങ്ങിക്കോളൂയെന്ന് ദിവ്യ പറയും. നിനക്കെങ്ങനെ മനസ്സിലായി എനിക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്ന ചോദ്യത്തിന് എന്റെ ശ്വാസമെടുക്കുന്നതിൽ നിന്ന് അത് മനസ്സിലാകും എന്നാണ് അവൾ മറുപടി നൽകുക. എന്റെ ചെറിയ കാര്യങ്ങൾ അവൾ എങ്ങനെ ശ്രദ്ധിക്കുന്നു, ! ഹാപ്പി ആനിവേഴ്സറി ദിവ്യ !! ” വിനീത് ശ്രീനിവാസൻ കുറിച്ചു.

Tags: cinemaVineeth Sreenivasan
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

അമ്മയുടെയും സഹോദരിയുടെയും കൺമുന്നിൽ ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ അപകടം; നിയമവിദ്യാർഥിനിയുടെ പാദം അറ്റു

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി: ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും കരാർ

പരീക്ഷാ ക്രമക്കേട്: പിഎസ്‌സി സെക്രട്ടറി സാജു ജോർജിനെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി ഗവർണർ, ; നടപടികളും അന്വേഷണ പുരോഗതിയും തേടി

മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ വ്യോമാക്രമണം; ധ്യാനത്തിലായിരുന്ന 14 പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്

‘ഷംസീർ യഥാർഥ ലീഗുകാരൻ, കമ്മ്യൂണിസ്റ്റല്ല; ഗണേഷ് കുമാർ വ്യക്തിശുദ്ധിയില്ലാത്ത പരനാറി; ഉമ്മൻചാണ്ടിയെ ചതിച്ചതിനാണ് മന്ത്രിസ്ഥാനം കിട്ടിയത്; രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി

കേരളത്തിൽ ഓണനാളുകളിൽ മഴ കനക്കും; ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത, 9 ജില്ലകളിൽ യെല്ലോ അലർട്ട് : മലയോര മേഖലകളിൽ ജാഗ്രത, സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശം

ഗുരുവായൂരിൽ ഓണാഘോഷത്തിന് ഒരുക്കങ്ങൾ പൂർത്തിയാകുന്നു; തിരുവോണത്തിന് 10,000 പേർക്ക് വിശേഷാൽ പ്രസാദ ഊട്ട്, പുലർച്ചെ 4.30ന് ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ചു; മംഗലൂരു മേഖല മൈസൂരു ഡിവിഷനിലേക്ക്, ഒക്ടോബർ 1 മുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies