ബെംഗളൂരു: കർണ്ണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് കനത്ത തിരിച്ചടി. മുതിർന്ന ജെഡിഎസ് നേതാവും കർണ്ണാടകയിലെ ജനതാദൾ എസ് എംഎൽഎയുമായ എ.ടി. രാമസ്വാമി ബിജെപിയിൽ ചേർന്നു. ഡൽഹി ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പാർട്ടി മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു.
കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിറകെയാണ് എ.ടി. രാമസ്വാമി ബിജെപിയിൽ അംഗത്വമെടുത്തത്. പ്രധാനമന്ത്രിയുടെ വികസന രാഷ്ട്രീയത്തിന്റെ ഭാഗമായി മുൻപോട്ട് പോകുമെന്ന് ബിജെപിയിൽ ചേർന്ന ശേഷം എ.ടി. രാമസ്വാമി പറഞ്ഞു
കർണ്ണാടകയിൽ ഹസൻ ജില്ലയിലെ അർക്കൽഗുഡ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് രാമസ്വാമി. കോൺഗ്രസിൽ നിന്ന് രണ്ട് തവണ എംഎൽഎയായ രാമസ്വാമി പിന്നീട് ജെഡിഎസിൽ ചേർന്ന് 2004-ലും 2018-ലും മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.
അതേസമയം ഇന്നലെ രാമസ്വാമി എംഎൽഎ സ്ഥാനം രാജിവച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജെഡിഎസിൽനിന്ന് രാജിവെച്ച രണ്ടാമത്തെ എംഎൽഎയാണ് എ.ടി. രാമസ്വാമി. ഇക്കഴിഞ്ഞ തിങ്കളാഴ്ച എസ്.ആർ ശ്രീനിവാസ് രാജിവച്ച് കോൺഗ്രസിൽ ചേർന്നിരുന്നു.
Comments