'ഐഐഎഫ്എൽ ജിറ്റോ അഹിംസ റൺ'; കേന്ദ്രമന്ത്രി കിരൺ റിജിജുവും മുൻ ക്രിക്കറ്റ് താരം അജയ് ജഡേജയും ഫ്‌ളാഗ് ഓഫ് ചെയ്തു
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ഐഐഎഫ്എൽ ജിറ്റോ അഹിംസ റൺ’; കേന്ദ്രമന്ത്രി കിരൺ റിജിജുവും മുൻ ക്രിക്കറ്റ് താരം അജയ് ജഡേജയും ഫ്‌ളാഗ് ഓഫ് ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2023, 10:30 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ‘ഐഐഎഫ്എൽ ജിറ്റോ അഹിംസ റൺ’ ഫ്‌ളാഗ് ഓഫ് ചെയ്ത് കേന്ദ്രമന്ത്രി കിരൺ റിജിജുവും മുൻ ക്രിക്കറ്റ് താരം അജയ് ജഡേജയും.
ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിലാണ് ഇരുവരും ഫ്‌ളാഗ് ഓഫ് ചെയ്തത്. അഹിംസ റണ്ണിൽ പങ്കെടുക്കുന്നവരെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്രമന്ത്രി കിരൺ റിജിജു ട്വീറ്റ് ചെയ്തു. ചിത്രങ്ങളും പങ്കുവെച്ചു.

IIFL JITO Ahimsa Run registered in the Guinness World Records for a Peace Campaign with the highest pledges.
I'm so delighted to flag off "IIFL JITO Ahimsa Run" from Jawaharlal Nehru Stadium, Delhi. #FitIndiaMovement #NewIndia is truly #IncredibleIndia pic.twitter.com/iXoVkcmTyQ

— Kiren Rijiju (@KirenRijiju) April 2, 2023

ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് സൃഷ്ടിക്കാനായി സമാധാനത്തിനും അഹിംസയ്‌ക്കും വേണ്ടിയുള്ളതാണ് ഈ ‘എഐഎഫ്എൽ ജിറ്റോ അഹിംസ റൺ’ എന്ന് കിരൺ റിജിജു പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക സേവന കൂട്ടായ്മയായ ഐഐഎഫ്എൽ ഗ്രൂപ്പാണ് ഇത് സംഘടിപ്പിക്കുന്നത്. ഐഐഎഫ്എൽ ജിറ്റോ അഹിംസ റൺ ഇന്ന് മുതൽ ഇന്ത്യയിലെ 65 നഗരങ്ങളിൽ നടക്കും.

സമാധാനത്തിനും അഹിംസയ്‌ക്കും വേണ്ടിയുള്ള ഇത്തരത്തിലുള്ള ഏറ്റവും വലിയ ഓട്ടമാണിത്. ജിറ്റോയുടെ (ജെയിൻ ഇന്റർനാഷണൽ ട്രേഡ് ഓർഗനൈസേഷൻ) ലേഡീസ് വിംഗും ഐഐഎഫ്എൽ കൂടാതെ ലോകമെമ്പാടുമുള്ള ജിറ്റോ സന്നദ്ധപ്രവർത്തകരും പിന്തുണക്കാരും ചേർന്നാണ് ഓട്ടത്തിന് നേതൃത്വം നൽകുന്നത്.

അഹിംസ റൺ ലക്ഷ്യമിടുന്നത് യുദ്ധങ്ങൾ തടയുന്നതിനും വിദ്വേഷം തടയുന്നതിനും നമ്മുടെ ചുറ്റുപാടുകളിൽ സമാധാനവും അഹിംസയും കൊണ്ടുവരുന്നതിനും മെച്ചപ്പെട്ട ലോകത്തിനായി അവബോധം സൃഷ്ടിക്കുക എന്നതാണ്. ഇന്ത്യയിലുടനീളമുള്ള നിരവധി സംഘടനകളും ഈ ഓട്ടത്തിന് അംഗീകാരം നൽകിയിട്ടുണ്ട്, യുദ്ധവും അക്രമവും ഭൂതകാലമായി മാറുന്ന ഒരു ഭാവി തലമുറയെ സൃഷ്ടിക്കുന്നതിന് ചെറുപ്രായത്തിൽ തന്നെ യുവതലമുറയെ സമാധാനത്തിലേക്കും അഹിംസയിലേക്കും നയിക്കാൻ ലക്ഷ്യമിടുന്നു.

Share
Tweet
SendShare

More News from this section

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies