ന്യൂഡൽഹി: ‘ഐഐഎഫ്എൽ ജിറ്റോ അഹിംസ റൺ’ ഫ്‌ളാഗ് ഓഫ് ചെയ്ത് കേന്ദ്രമന്ത്രി കിരൺ റിജിജുവും മുൻ ക്രിക്കറ്റ് താരം അജയ് ജഡേജയും.
ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിലാണ് ഇരുവരും ഫ്‌ളാഗ് ഓഫ് ചെയ്തത്. അഹിംസ റണ്ണിൽ പങ്കെടുക്കുന്നവരെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്രമന്ത്രി കിരൺ റിജിജു ട്വീറ്റ് ചെയ്തു. ചിത്രങ്ങളും പങ്കുവെച്ചു.
IIFL JITO Ahimsa Run registered in the Guinness World Records for a Peace Campaign with the highest pledges.
I'm so delighted to flag off "IIFL JITO Ahimsa Run" from Jawaharlal Nehru Stadium, Delhi. #FitIndiaMovement #NewIndia is truly #IncredibleIndia pic.twitter.com/iXoVkcmTyQ— Kiren Rijiju (@KirenRijiju) April 2, 2023
ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് സൃഷ്ടിക്കാനായി സമാധാനത്തിനും അഹിംസയ്‌ക്കും വേണ്ടിയുള്ളതാണ് ഈ ‘എഐഎഫ്എൽ ജിറ്റോ അഹിംസ റൺ’ എന്ന് കിരൺ റിജിജു പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക സേവന കൂട്ടായ്മയായ ഐഐഎഫ്എൽ ഗ്രൂപ്പാണ് ഇത് സംഘടിപ്പിക്കുന്നത്. ഐഐഎഫ്എൽ ജിറ്റോ അഹിംസ റൺ ഇന്ന് മുതൽ ഇന്ത്യയിലെ 65 നഗരങ്ങളിൽ നടക്കും.
സമാധാനത്തിനും അഹിംസയ്‌ക്കും വേണ്ടിയുള്ള ഇത്തരത്തിലുള്ള ഏറ്റവും വലിയ ഓട്ടമാണിത്. ജിറ്റോയുടെ (ജെയിൻ ഇന്റർനാഷണൽ ട്രേഡ് ഓർഗനൈസേഷൻ) ലേഡീസ് വിംഗും ഐഐഎഫ്എൽ കൂടാതെ ലോകമെമ്പാടുമുള്ള ജിറ്റോ സന്നദ്ധപ്രവർത്തകരും പിന്തുണക്കാരും ചേർന്നാണ് ഓട്ടത്തിന് നേതൃത്വം നൽകുന്നത്.
അഹിംസ റൺ ലക്ഷ്യമിടുന്നത് യുദ്ധങ്ങൾ തടയുന്നതിനും വിദ്വേഷം തടയുന്നതിനും നമ്മുടെ ചുറ്റുപാടുകളിൽ സമാധാനവും അഹിംസയും കൊണ്ടുവരുന്നതിനും മെച്ചപ്പെട്ട ലോകത്തിനായി അവബോധം സൃഷ്ടിക്കുക എന്നതാണ്. ഇന്ത്യയിലുടനീളമുള്ള നിരവധി സംഘടനകളും ഈ ഓട്ടത്തിന് അംഗീകാരം നൽകിയിട്ടുണ്ട്, യുദ്ധവും അക്രമവും ഭൂതകാലമായി മാറുന്ന ഒരു ഭാവി തലമുറയെ സൃഷ്ടിക്കുന്നതിന് ചെറുപ്രായത്തിൽ തന്നെ യുവതലമുറയെ സമാധാനത്തിലേക്കും അഹിംസയിലേക്കും നയിക്കാൻ ലക്ഷ്യമിടുന്നു.















