നിങ്ങളുടെ മൊബൈൽ നമ്പർ ഭാഗ്യം കൊണ്ടുവരുമോ ..?
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

നിങ്ങളുടെ മൊബൈൽ നമ്പർ ഭാഗ്യം കൊണ്ടുവരുമോ ..?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2023, 01:34 pm IST
FacebookTwitterWhatsAppTelegram

ഭാഗം ഒന്ന്

ജനനത്തീയതി ഒരു മനുഷ്യന് എത്ര പ്രധാനം ആണോ അത്രയും തന്നെ പ്രധാനമാണ് പേര് മുതൽ സ്ഥിരമായി ഉപയോഗിക്കുന്ന സകല വിഷയങ്ങളിലെയും ന്യുമെറോളജി. ശാസ്ത്രവാദികൾക്കു തർക്കിക്കാനും യുക്തിവാദികൾക്ക് ട്രോളാനും ഉത്തരം മുട്ടിക്കുന്ന അല്ലെങ്കിൽ ഉത്തരം ഇല്ലാത്ത വളഞ്ഞ ചോദ്യങ്ങൾ ചോദിക്കാനും അല്ലാതെ ന്യുമെറോളജി പോലെയുള്ളവ ക്ഷമയോടെ പഠിച്ചു അപഗ്രഥിച്ചു മനസിലാക്കാൻ നിൽക്കാറില്ല. ലോകം കണ്ട ബെസ്റ്റ് സെല്ലെർ പുസ്തകങ്ങളിൽ ഒന്നായ ഡാവിഞ്ചി കോഡ് പോലും നമ്പറുകളുമായി ആയി ബന്ധപ്പെടുത്തി പഠിക്കാം. അതിലെ മനുഷ്യ ശരീരത്തിലെ അളവുകൾ, പൂവിതളിന്റെ കണക്കുകൾ ഒക്കെ തുറന്നിടുന്ന വിശാലമായ സംഖ്യാലോകം ഉണ്ട്.

എന്തായാലും ബിസിനസ്സുകാരും സെലിബ്രിറ്റികളുമൊക്കെ അവരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംഖ്യാപരമായ ചില പ്രത്യേകതകള്‍ സൂക്ഷിക്കുന്നു. സ്വന്തം കാർ നമ്പർ മുതൽ പേര് വരെ ന്യൂമറോളജി അനുസരിച്ച് ഇവർ മാറ്റാറുണ്ട്. നമ്പറുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഭാഗ്യം കൊണ്ടുവരും എന്നാണ് വിശ്വാസം. മൊബൈൽ നമ്പറും ഇതിൽ പെടും.

ഒന്നിലേറെ മൊബൈൽ നമ്പറുകൾ ഉള്ളവരാണ് മിക്കവരും. എന്നാൽ പലർക്കും തങ്ങൾ കാലങ്ങളായ ഉപയോഗിക്കുന്ന മൊബൈൽ നമ്പറുകളുടെ ഭാഗ്യഫലങ്ങളെ കുറിച്ച് അറിയില്ല. ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറും സംഖ്യശാസ്ത്രപരമായി ഭാഗ്യം കൊണ്ടുവരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു, ഒട്ടനേകം അനുഭവസാക്ഷ്യങ്ങളും ഉണ്ട്. ഓരോ ബിസിനസ് അനുസരിച്ചു ഭാഗ്യ നമ്പർ കണ്ടെത്തി മാർക്കറ്റിംഗ് ഹെൽപ്ലൈൻ ആക്കി കച്ചവടം കൂടിയ ബിസിനസ് സംരംഭങ്ങൾ പോലുമുണ്ട് .

സംഖ്യാശാസ്ത്രത്തില്‍ ഓരോ സംഖ്യയും വ്യത്യസ്തരീതികളില്‍ നമ്മെ സ്വാധീനിക്കുന്നു. ഓരോ സംഖ്യയും നമ്മുടെ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ വിജയിക്കുന്നതിന് സഹായിക്കുന്നു. നിങ്ങള്‍ എവിടെപ്പോയാലും മൊബൈല്‍ ഫോണ്‍ കൂടെക്കരുതുന്നു. മൊബൈല്‍ നമ്പര്‍ എന്ന് നാം വിളിക്കുന്നത് സംഖ്യകളേ ആണ്. അതിനാല്‍ സംഖ്യാശാസ്ത്രപരമായി വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നു. ന്യൂമറോളജി അനുസരിച്ച് അവ നിങ്ങളുടെ ജീവിതത്തില്‍ നല്ലതും ചീത്തയുമായ സ്വാധീനം ചെലുത്തുന്നു. മൊബൈൽ നമ്പർ ആയിബന്ധപ്പെട്ട സംഖ്യ
ശാസ്ത്രത്തെ പറ്റി നോക്കാം.

പ്രധാനമായും മൊബൈല്‍ നമ്പര്‍ തമ്മിൽ കൂട്ടിയാല്‍ കിട്ടുന്ന തുക നോക്കി നിങ്ങള്‍ക്ക് പല കാര്യങ്ങളും മനസിലാക്കാന്‍ സാധിക്കും. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ തമ്മിൽ കൂട്ടുക. ചുരുക്കി ചുരുക്കി അവസാനം കിട്ടുന്ന സംഖ്യ നോക്കിയാണ് സംഖ്യാശാസ്ത്രപരമായി മൊബൈല്‍ നമ്പര്‍ ഭാഗ്യം ഉള്ളതാണോ അല്ലയോ എന്ന് മനസിലാക്കുന്നത്.

അതായത് ഒരാളുടെ മൊബൈല്‍ നമ്പര്‍ 9746812212 എന്നാണെങ്കില്‍ ഈ സംഖ്യകൾ തമ്മിൽ കൂട്ടി കിട്ടുന്ന തുക 42 ആണ്. വീണ്ടും 4+2 കൂടിയാൽ 6 ആണ്. അതായത് 6 ആണ് ഈ മൊബൈൽ നമ്പറിന്റെ സംഖ്യാശാസ്ത്രം നോക്കേണ്ട നമ്പർ.6 ശുക്രനും ആയി ബന്ധപ്പെടുത്തുന്ന സംഖ്യാ ആണ്. ദേവി ഉപാസകരുടെയും സംഖ്യ 6 ആണ്.

മിക്കപ്പോഴും മൊബൈൽ നമ്പർ കൂട്ടികിട്ടുന്ന നമ്പറും ജനനതീയത്തി കൂട്ടികിട്ടുന്ന സംഖ്യയും ഒന്നായിരുന്നാൽ അതു പൊതുവിൽ ഭാഗ്യദായകം ആയിരിക്കും. എന്നാൽ ചില പ്രത്യേക ലക്ഷ്യങ്ങൾക്ക് അനുസരിച്ചു ഭാഗ്യ നമ്പർ കണ്ടുപിടിക്കുന്ന രീതിയും ഉണ്ട്. സംഖ്യാശാസ്ത്രം നോക്കി നിങ്ങൾക്ക് ലഭിക്കേണ്ട ഫലം വരുന്ന സംഖ്യ വരുന്ന മൊബൈൽ നമ്പർ ഉചിതം ആയിരിക്കും.

തമ്മിൽ കൂടി നോക്കുന്ന രീതി അല്ലാതെ അവസാനത്തെ രണ്ട് അല്ലെങ്കിൽ മുന്ന് അക്കങ്ങൾ ഒക്കെ വച്ച് ഫലം പറയാൻ സാധിക്കും. ഇപ്രകാരം സംഖ്യാശാസ്ത്ര പ്രകാരം തങ്ങളുടെ ഭാഗ്യനമ്പറിലുള്ള മൊബൈൽ നമ്പറുകൾ തിരഞ്ഞെടുക്കുന്നവരും കുറവല്ല.
മൊബൈൽ നമ്പർ കൂട്ടി കിട്ടുന്ന സംഖ്യകളുടെ അടിസ്ഥാനത്തിൽ ഉള്ള ഫലങ്ങളുടെ സാമാന്യ വിവരണം താഴെ നൽകുന്നു

മൊബൈൽ നമ്പർ കൂട്ടി കിട്ടുന്ന സംഖ്യ ഒന്ന് : ന്യൂമറോളജി അനുസരിച്ച് ഭാഗ്യമുള്ള മൊബൈല്‍ നമ്പറാണ് ഒന്ന് പ്രഥമ സ്ഥാനം ആയതുകൊണ്ട് വളരെ ഊര്‍ജ്ജസ്വലമായ സംഖ്യയാണ് ഒന്ന്. ഈ സംഖ്യ നമ്മളിലെ അനുകൂല ഊർജത്തെ വർധിപ്പിച്ച് ശുഭാപ്തി വിശ്വാസമുള്ള വ്യക്തിയായി തീർക്കും. നിങ്ങള്‍ ഒരു സംരംഭകന്‍, ടീം ലീഡര്‍, ഏതെങ്കിലും വലിയ പ്രോജക്റ്റ് കൈകാര്യം ചെയ്യുന്നയാള്‍ അല്ലെങ്കില്‍ കരിയര്‍ കെട്ടിപ്പടുക്കുന്നതിന്റെ പ്രാരംഭ ഘട്ടത്തിലോ ആണെങ്കില്‍ ഒന്ന് മികച്ച സംഖ്യയാണ്. അധികാരം, നേതൃത്വം, ആധിപത്യം എന്നിവയെ പ്രതിനിധീകരിക്കുന്നു അതിനാൽ ബിസിനസുകാര്‍ക്കും ജോലിയിൽ ഉയർച്ച ആഗ്രഹിക്കുന്നവർക്കും സഹായകമായ നമ്പർ ആണിത്. അതേസമയം പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ നമ്പർ ഗുണകരമല്ല.

മൊബൈൽ നമ്പർ കൂട്ടി കിട്ടുന്ന സംഖ്യ രണ്ട് : അവിവാഹിതര്‍ക്കും പ്രണയിക്കാനാഗ്രഹിക്കുന്നവര്‍ക്കും അനുയോജ്യമായ സംഖ്യയാണ് രണ്ട് .ഈ സംഖ്യ വ്യക്തികളിൽ ദയാലുത്വവും നയതന്ത്രവും സഹകരണവും വർധിപ്പിക്കുന്നതിനാൽ ബിസിനസ്, സെയില്‍സ് സംബന്ധമായ ജോലികളുള്ളവര്‍ക്ക് ഉത്തമമായ നമ്പറാണിത്. ഈ നമ്പർ സംവേദനക്ഷമത, തന്ത്രപരമായ സ്വഭാവം എന്നിവ നല്‍കുന്നു. സേവന വ്യവസായം, എന്‍.ജി.ഒ, നഴ്‌സിംഗ്, കലയുമായി ബന്ധപ്പെട്ട ഏതെങ്കിലും വ്യവസായം എന്നിവയിലുള്ളവര്‍ക്ക് ഈ നമ്പര്‍ മികച്ചതാണ്. കുടുംബത്തെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനാല്‍ രണ്ടിനെ ‘ഫാമിലി നമ്പര്‍’ എന്നും വിളിക്കുന്നു.

മൊബൈൽ നമ്പർ കൂട്ടി കിട്ടുന്ന സംഖ്യ മൂന്ന് : മൂന്ന്ഭാവിയെക്കുറിച്ച് ചിന്തിക്കാതെ അശ്രദ്ധമായി
ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരെഞ്ഞെടുക്കാവുന്നു സംഖ്യയാണ് . മൂന്ന് സര്‍ഗ്ഗശക്തിയുള്ള നമ്പറാണ്. അതുകൊണ്ടുതന്നെ ക്രിയേറ്റീവ് രംഗത്തുള്ളവര്‍, കലാകാരന്മാര്‍, ആത്മീയ നേതാക്കള്‍, എഴുത്തുകാര്‍, കണ്‍സള്‍ട്ടേഷന്‍ അല്ലെങ്കില്‍ ഉപദേശക തൊഴിലുമായി ബന്ധപ്പെട്ടവര്‍, അധ്യാപനം, സംഗീതജ്ഞര്‍, മോട്ടിവേഷണല്‍ സ്പീക്കറുകള്‍, ഗാന രചയിതാക്കള്‍ എന്നിവര്‍ക്ക് ഈ നമ്പര്‍ മികച്ചതാണ്. അതേസമയം എല്ലാ വിഷയങ്ങളിലും ഒരുപോലെ വിജയം ആഗ്രഹിക്കുന്നവർക്ക് ഈ നമ്പർ അനുയോജ്യമല്ല. ഈ സംഖ്യ നിങ്ങളുടെ ലക്ഷ്യത്തിലെത്താന്‍ പോസിറ്റീവ് ഊര്‍ജ്ജം നല്‍കുന്നു. ഒരു വ്യക്തിയെ ശുഭാപ്തിവിശ്വാസിയാക്കുന്നു. നിങ്ങള്‍ വളരെക്കാലമായി മോശം
മാനസികാവസ്ഥയിലായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് ചുറ്റും നല്ല ആളുകളെയോ സാഹചര്യങ്ങളെയോ കൊണ്ടുവരുന്നതിലൂടെ ഈ സംഖ്യയ്‌ക്ക് നിങ്ങളുടെ മനസ്സിന് ഉത്തേജനം നല്‍കാന്‍ കഴിയും.

തുടരും …

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Tags: numerology
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies