ഹാലാസ്യ മാഹാത്മ്യം ഗദ്യം ജനം ടിവി വെബിൽ പ്രസിദ്ധീകരിക്കുന്നു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ഹാലാസ്യ മാഹാത്മ്യം ഗദ്യം ജനം ടിവി വെബിൽ പ്രസിദ്ധീകരിക്കുന്നു

മധുരയിലെ സുന്ദരേശ്വരപ്പെരുമാളുടെയും മീനാക്ഷിദേവിയുടെയും ലീലകൾ വർണ്ണിക്കുന്ന പുരാതന ഗ്രന്ഥമാണ് ഹാലസ്യ മാഹാത്മ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2023, 02:00 pm IST
Facebook
Twitter
WhatsAppTelegram

ഹാലാസ്യ മാഹാത്മ്യം

ശിവക്ഷേത്രങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായവ 68 എണ്ണം ആണ്. അതിൽ തന്നെ 16 എണ്ണം കൂടുതൽ പ്രശസ്തങ്ങളാണ്. ഈ 16 ൽ കാശി, കാളഹസ്തി, ചിദംബരം, ഹാലാസ്യം എന്നീ ക്ഷേത്രങ്ങൾ അതി പ്രശസ്തങ്ങളാണ്. ഇന്നത്തെ തമിഴ് നാട്ടിൽ ഉൾപ്പെടുന്ന നമുക്ക് സുപരിചിതമായ മധുര തന്നെയാണ് ഈ ഹാലാസ്യം. അങ്ങിനെയുള്ള ശിവക്ഷേത്രങ്ങളിൽ ഒന്നായ ഹാലാസ്യത്തിന്റെ മധുരയിലെ സോമ സുന്ദരക്ഷേത്രത്തിന്റെ പുരാണ പ്രസിദ്ധി വിളിച്ചോതുന്ന മഹദ് ഗ്രന്ഥമാണ് ഹാലാസ്യ മാഹാത്മ്യം

ഹാലാസ്യം അഥവാ മധുര മറ്റു പുണ്യ സ്ഥലങ്ങളെ അപേക്ഷിച്ചു ശ്രേഷ്ഠമായതിനുള്ള കാരണങ്ങൾ , തീർത്ഥ മാഹാത്മ്യങ്ങൾ , 64 ശിവ ലീലകൾ എന്നിവ ഈ മഹാ ഗ്രന്ഥത്തിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.

ആധുനിക കാലത്ത് പാർവതിയുടെ അവതാരമായ മീനാക്ഷിയുടെ ബിംബം പ്രതിഷ്ഠിച്ചിട്ടുള്ള മധുര മീനാക്ഷി ക്ഷേത്രത്തിനാണ് പ്രശസ്തി . എന്നാൽ പ്രാചീന കാലത്തുള്ള പ്രസിദ്ധി സുന്ദരേശ്വര ലിംഗ പ്രതിഷ്ഠക്കും സമീപത്തുള്ള ഹേമ പദ്മിനി തീർത്ഥത്തിനും ആയിരുന്നു . സുന്ദരേശ്വരന്റെ ജടയിൽ വിളങ്ങുന്ന ചന്ദ്രക്കലയിൽ നിന്നുള്ള പീയുഷവർഷത്താൽ നനയുന്നത് കൊണ്ടാണ് മധുരാപുരി എന്ന് ഹാലാസ്യത്തിനു പേരുണ്ടായത് എന്നാണ് വിശ്വാസം.

ഹാലാസ്യ മാഹാത്മ്യം മറ്റുള്ള പുരാണങ്ങളെ പോലെ വെറും മിത്തല്ല. ഇതിൽ ചരിത്രം ഭംഗിയായി ഇഴചേർന്നിട്ടുണ്ട്. പാണ്ഢ്യ രാജകുമാരിയായി ജനിച്ച ശ്രീ പാർവതിയെ ശിവഭഗവാൻ സുന്ദരേശ്വര രൂപത്തിൽ വന്നു വിവാഹം ചെയ്തു,പിന്നീട് ആ സുന്ദരശ്വരൻ പാണ്ഢ്യ രാജാവായി.ശങ്കര സംഹിത അഥവാ അഗസ്ത്യ സംഹിതയിലെ ഹാലാസ്യ മാഹാത്മ്യം പുരാണവും ചരിത്രവും കൂടി കലർന്ന കഥകളുടെ കലവറയാണ്

നീലകണ്ഠ ദീക്ഷിതരുടെ സംസ്കൃത കൃതിയായ ശിവലീലാർണ്ണവത്തിൽ വർണ്ണിക്കപ്പെട്ടിരിക്കുന്ന 64 ശിവലീലകളും ഇതിലുണ്ട്. പ്രാചീന തമിഴ് സാഹിത്യത്തിലെ പ്രസിദ്ധമായ സംഘം കവിതകളിൽ പരാമർശിച്ചിട്ടുള്ള മലയദ്ധ്വജ പാണ്ഢ്യൻ, സുന്ദരേശ പാണ്ഢ്യൻ, തിരു ജ്ഞാന സംബന്ധർ , മാണിക്യ വാചകർ മുതലായവരും, സംഘം കവികളിൽ ഒരാളായ നക്കീരനും ഇതിലെ ചില കഥാപാത്രങ്ങളായി വരുന്നുണ്ട്.

സംസ്‌കൃത പണ്ഡിതനും വാഗ്മിയും ആയിരുന്ന ചാത്തുക്കുട്ടി മന്നാഡിയാർ ഹാലാസ്യ മാഹാത്മ്യത്തെ മലയാളം കിളിപ്പാട്ട് രൂപത്തിൽ വിവർത്തനം ചെയ്തിട്ടുണ്ട് .അതിന്റെ അടിസ്ഥാനത്തിൽ കെ രാധാമണി തമ്പുരാട്ടി പുനരാഖ്യാനം നിർവഹിച്ച ഹാലാസ്യ മാഹാത്മ്യം ഗദ്യം ജനം ടിവി വെബിൽ പ്രസിദ്ധീകരിക്കുന്നു.

ആലപ്പുഴ സനാത ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്ന കെ രാധാമണി തമ്പുരാട്ടി ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .

ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tags: Halasya Mahatmyam
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

Latest News

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies