കൂളിങ് ഗ്ലാസ് വെച്ച എന്നെ കണ്ട മമ്മൂട്ടി തുറിച്ചൊരു നോട്ടം; എന്നോട് കളിക്കണ്ട എന്ന ഭാവത്തിൽ, പിന്നെ അവിടെ നടന്നത് ഒരു മത്സരം: ശ്രീനിവാസൻ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കൂളിങ് ഗ്ലാസ് വെച്ച എന്നെ കണ്ട മമ്മൂട്ടി തുറിച്ചൊരു നോട്ടം; എന്നോട് കളിക്കണ്ട എന്ന ഭാവത്തിൽ, പിന്നെ അവിടെ നടന്നത് ഒരു മത്സരം: ശ്രീനിവാസൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2023, 10:20 pm IST
Facebook
Twitter
WhatsAppTelegram

മമ്മൂട്ടിയുടെ വീട്ടില്‍ സിനിമ ചർച്ചയ്‌ക്ക് പോയ സമയത്തുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച് നടൻ ശ്രീനിവാസൻ. കൂളിങ് ഗ്ലാസിന്റെ പേരിൽ മമ്മൂട്ടിയുമായി മത്സരം നടന്നിട്ടുണ്ടെന്നാണ് നടൻ പറയുന്നത്. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാ​ര്യം പറഞ്ഞത്.

‘ഞാനും കമലും മാധവന്‍ നായരും കൂടെ ഒരു സിനിമയുടെ കഥ പറയാനായി മമ്മൂട്ടിയെ കാണാന്‍ പോയതായിരുന്നു. ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലീന്ന് ഇറങ്ങിയപ്പോള്‍ സൗദിയിലുള്ള ഒരു ഫ്രണ്ട് എനിക്ക് വേണ്ടി വാങ്ങിക്കൊണ്ട് വന്ന കൂളിങ് ഗ്ലാസ് തന്നു. ഞാന്‍ പൊതുവെ കൂളിങ് ഗ്ലാസ് ഉപയോഗിക്കാറില്ല. എന്തായാലും ഞാനത് കയ്യില്‍ വെച്ചു.

രാത്രിയാണ് ഞങ്ങള്‍ അങ്ങോട്ട് പോവുന്നത്. മമ്മൂട്ടിയുടെ വീട്ടിലെത്തി ബെല്ലടിച്ചപ്പോള്‍ എനിക്കൊരു തമാശ തോന്നി ഞാന്‍ ആ കൂളിങ് ഗ്ലാസ് എടുത്ത് വെച്ചു. മമ്മൂട്ടി കൂളിങ് ഗ്ലാസിന്റെ ആളാ. വാതില്‍ തുറന്ന് വന്നപ്പോള്‍ എന്റെ കണ്ട് മമ്മൂട്ടി തുറിച്ചൊരു നേട്ടം, എന്താടാ വെല്ലുവിളിയാണോ എന്ന മട്ടിലാണ് നോക്കിയത്. എന്റെ ഒപ്പം വന്ന രണ്ട് പേരെയും അയാള്‍ കണ്ടതുപോലുമില്ല.

കുറച്ച് നേരം നോക്കി നിന്നതിന് ശേഷം അദ്ദേഹം എന്നെ അകത്തെ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി. അവിടെ നിന്ന് ബ്രീഫ് കേസെടുത്ത് തുറന്നു, അതിനകത്തുനിന്ന് ഒരു കൂളിങ് ഗ്ലാസെടുത്ത് വെച്ചിട്ട് എന്നെ ഒരു നോട്ടം, എങ്ങനെ ഉണ്ടെടോ എന്ന മട്ടില്‍. ഞാന്‍ നോക്കുമ്പോള്‍ 17 കൂളിങ് ഗ്ലാസ് അതിനകത്ത്. അതോരോന്നും എടുത്ത് എന്നെ ഇട്ടു കാണിച്ചു. എന്നോട് കളിക്കണ്ട എന്ന രീതിയില്‍. അന്നവിടെ ഒരു കൂളിങ് ഗ്ലാസ് മത്സരം തന്നെ നടന്നു.’ – ശ്രീനിവാസന്‍ പറഞ്ഞു.

Tags: sreenivasan
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies