ജീവനോടെ വിട്ടതിൽ നന്ദി; ഇനി എനിക്ക് തോന്നുമ്പോൾ കേരളത്തിൽ വരും: അൽഫോൺസ് പുത്രൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജീവനോടെ വിട്ടതിൽ നന്ദി; ഇനി എനിക്ക് തോന്നുമ്പോൾ കേരളത്തിൽ വരും: അൽഫോൺസ് പുത്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2023, 03:45 pm IST
Facebook
Twitter
WhatsAppTelegram

പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയ സംവിധായകനായി മാറിയ ആളാണ് അൽഫോൺസ് പുത്രൻ. എന്നാൽ കുറച്ചു നാളുകളായി ഏറ്റവും കൂടുതൽ ട്രോളുകളും വിമർശനങ്ങളും നേരിടുന്ന സംവിധായകനുമാണ് അദ്ദേഹം. പൃത്ഥ്വിരാജിനെ നായകനാക്കി പുറത്തിറക്കിയ ഗോൾഡ് എന്ന സിനിമയാണ് അൽഫോൺസ് പുത്രനെ വിമർശനങ്ങളുടെ കൊടുമുടിയിൽ എത്തിച്ചത്. മലയാളികളുടെ അതിരു കവിഞ്ഞ ട്രോളുകളോടും വിമർശനങ്ങളോടും താരം തന്റെ പ്രതിഷേധവും അറിയിച്ചിരുന്നു. ഇപ്പോഴിതാ, പുതിയ തമിഴ്‌ ചിത്രത്തിന്റെ ഓഡിഷൻ കേരളത്തിൽ ഉണ്ടാകുമോ എന്ന്‌ ചോദിച്ച ആരാധകന്‌ അൽഫോൻസ് പുത്രൻ നൽകിയ മറുപടിയാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നേരം, പ്രേമം, ഗോൾഡ്‌ എന്നിവയോട്‌ കേരളത്തിലുള്ള ചിലർ മോശമായി പ്രതികരിച്ചുവെന്ന്‌ അൽഫോൻസ് കുറ്റപ്പെടുത്തി. ഇനി തനിക്ക്‌ തോന്നുമ്പോൾ കേരളത്തിൽ വരുമെന്നും താൻ ദുബായിലാണെന്ന്‌ വിചാരിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തിൽ ഓഡീഷന് അവസരമുണ്ടാകുമോ’ എന്ന ചോദ്യത്തിന് അൽഫോൺസ്‌ പുത്രന്റെ മറുപടി,

‘എന്നിട്ട്‌ എന്തിനാ? നേരം ചെയ്‌തപ്പൊ പുച്ഛം. പ്രേമത്തിന്റെ ടൈറ്റിൽ പൂമ്പാറ്റ വന്നിരിക്കുന്നത്‌ ചെമ്പരത്തി പൂവിലാണ്‌. നിങ്ങൾ കണ്ടത്‌ ചെമ്പരത്തി പൂ മാത്രമാണ്‌. ഗോൾഡാണെങ്കിൽ മോശം പടവും. എന്നിട്ടും ഞാൻ ഇനി കേരളത്തിൽ വരാൻ… കേരളം എന്റെ കാമുകിയും, ഞാൻ കേരളത്തിന്റെ കാമുകനും അല്ല. നന്ദിയുണ്ട്‌, ജീവനോടെ വിട്ടതിൽ സന്തോഷം. ഇനി എനിക്ക്‌ തോന്നുമ്പോൾ കേരളത്തിൽ വരും. ഞാനും ഒരു മലയാളി ആണല്ലോ. ഞാൻ ദുബായിലാണ്‌ എന്ന്‌ വിചാരിച്ചാൽ മതി’.

‘പുത്രൻ പിണങ്ങരുത്. സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് തുറന്നുപറയാൻ നട്ടെല്ലുള്ളവരാണ് മലയാളികൾ’ എന്ന് പ്രതികരിച്ച പ്രേക്ഷകനും അൽഫോൺസ് മറുപടി നൽകി.

‘സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ നട്ടെല്ലുണ്ട്. നട്ടെല്ല് ഞാൻ ഗോൾഡിന്റെ റിലീസ് സമയത്ത് കണ്ടിരുന്നു. എന്റെ സിനിമ കൊള്ളില്ലെന്ന് പറയാൻ കാണിക്കുന്ന ഉത്സാഹം ഇല്ലേ? അതു ബാക്കിയുള്ള തൊഴിൽ മേഖലയിലും കാണിക്കണം എന്നാണ് ഞാൻ ഉദ്ദേശിച്ചത്. പ്രേമം മോശം ആയതുകൊണ്ട് എന്നെ സന്തോഷിപ്പിക്കാൻ വേണ്ടി അല്ലല്ലോ ബ്രോ പടം കണ്ടത്. ഗോൾഡ് ഇഷ്ടപ്പട്ടവരു മൊത്തം പൊട്ടന്മാരാണെന്നാണോ പറഞ്ഞു വരുന്നത്’ എന്നാണ് അൽഫോൻസ് പ്രതികരിച്ചത്.

Tags: Alphonse Puthren
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies