ബിലാസ്പുർ: എംപി സ്ഥാനത്തുനിന്നും രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ വേദി തകർന്നു വീണു. ആവേശം കാണിക്കാൻ കോൺഗ്രസ് നേതാക്കന്മാരെല്ലാം ഒരുമിച്ച് കയറിയതോടെയാണ് സ്റ്റേജ് നിലം പൊത്തിയത്. ചത്തീസ്ഗഡിലെ ബിലാസ്പുരിലാണ് സംഭവം.
പന്തം കൊളുത്തി പ്രതിഷേധിക്കാന്‍ ഒത്തുകൂടിയവരെല്ലാം കൂടി നിലം പതിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ചത്തീസ്ഗഡ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മോഹൻ മർക്കം ഉൾപ്പെടെയുള്ളവരാണ് സ്റ്റേജിൽ ഉണ്ടായിരുന്നത്. നേതാക്കൾ എല്ലാം സ്റ്റേജിൽ എത്തിയതോടെ ഭാരം താങ്ങാൻ കഴിയാതെ സ്റ്റേജ് തകർന്നു വിഴുകയായിരുന്നു. അണികളുടെ മുന്നിലേക്കാണ് നേതാക്കന്മാരെല്ലാം കൂടി വീണത്.
#WATCH | Chhattisgarh: Stage breaks down during torch rally organized by Congress to protest against termination of Rahul Gandhi's membership of Lok Sabha in Bilaspur. (02.04.23) pic.twitter.com/PjnXREl5JN
— ANI (@ANI) April 3, 2023
ഗാന്ധിചൗക്കിൽ നിന്നും ആരംഭിച്ച പന്തംകൊളുത്തി പ്രകടനം ദേവകിനന്ദൻചൗക്കിലാണ് അവസാനിച്ചത്. ഈ സമയം പന്തവുമായി നേതാക്കന്മാരെല്ലാം കൂടി വേദിയിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. നേതാക്കൾക്കൊപ്പം പാർട്ടി പ്രവർത്തകരും കൂട്ടത്തോടെ സ്റ്റേജിലേക്ക് തള്ളി കയറി. അപകടത്തിൽ ആര്‍ക്കും പരുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Comments