ഉണ്ണി മുകുന്ദൻ എന്നെ അത്ഭുതപ്പെടുത്തി; മാളികപ്പുറം സിനിമ രണ്ട് തവണ കണ്ടുകഴിഞ്ഞു: ബംഗാളി നടി മോക്ഷ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഉണ്ണി മുകുന്ദൻ എന്നെ അത്ഭുതപ്പെടുത്തി; മാളികപ്പുറം സിനിമ രണ്ട് തവണ കണ്ടുകഴിഞ്ഞു: ബംഗാളി നടി മോക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2023, 07:21 pm IST
Facebook
Twitter
WhatsAppTelegram

വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കള്ളനും ഭഗവതിയും. ഒരു ചെറിയ ഇടവേളയ്‌ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയിൽ ഭഗവതിയായി പ്രത്യക്ഷപ്പെട്ടത് ബംഗാളി നടി മോക്ഷയാണ്. ഐശ്വര്യം നിറഞ്ഞ, മലയാളിത്തം തുളുമ്പുന്ന സൗന്ദര്യം കൊണ്ടും വശ്യമനോഹരമായ ചിരിയാലും പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയിരിക്കുകയാണ് താരം. ഇപ്പോഴിതാ താൻ അവസാനമായി കണ്ട മലയാളചിത്രത്തെ പറ്റിയും നടൻ ഉണ്ണി മുകുന്ദനെക്കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് മോക്ഷ.

താൻ അവസാനമായി കണ്ട മലയാള ചലച്ചിത്രം മാളികപ്പുറമാണെന്നും ചിത്രം ഏറെ ഇഷ്ടമായിയെന്നും നടി പറഞ്ഞു. കുടുംബത്തോടൊപ്പം രണ്ട തവണ സിനിമ കണ്ടു കഴിഞ്ഞു. മാളികപ്പുറത്തിൽ കല്ലുവായി വേഷമിട്ട ദേവനന്ദയുടെ പ്രകടനം മികച്ചതായിരുന്നു. ഉണ്ണി മുകുന്ദന്റെ അഭിനയം കണ്ട് അത്ഭുതപെട്ടുപോയി. സെക്കന്‌റ് ഹാഫിൽ ഉണ്ണിയുടെ എൻട്രി ഞെട്ടിച്ചു. ദേവനന്ദയുടെ ഫാനായി മാറി താൻ എന്നും ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ മോക്ഷ പറഞ്ഞു.

അതേസമയം റിലീസിന് മുൻപ് തന്നെ സിനിമയിലെ ഗാനങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു. വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജാണ് സംഗീതം നൽകിയിരിക്കുന്നത്. ചിത്രം ജനപ്രീതി നേടി തരംഗമായിരിക്കുകയാണ്. ശതാവരിപ്പുഴക്കരയിലെ ദുർഗ ക്ഷേത്രത്തിലെ വിഗ്രഹത്തെ കുറിച്ച് പ്രിയാമണിയിലൂടെ അറിയുന്ന കള്ളൻ മാത്തപ്പന്റെ ജീവിതത്തിൽ അവിചാരിതമായി എത്തുന്ന ഭഗവതിയും. ഭഗവതിയുടെ വരവോടെ ആത്മഹത്യ ചെയ്യാനുറച്ച മാത്തപ്പന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നു വരുന്ന സംഭവങ്ങളുമാണ് ഈ ചിത്രം വരച്ചുകാട്ടുന്നത്.

തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന കഥ പ്രേക്ഷകനെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. കള്ളൻ മാത്തപ്പനായി വിഷ്ണു ഉണ്ണികൃഷ്ണനും പ്രിയാമണിയായി അനുശ്രീയും എത്തുന്ന ചിത്രത്തിൽ ഭഗവതിയായത് ബംഗാളി നടി മോക്ഷയാണ്. പാലക്കാടിന്റെ ദൃശ്യ ഭംഗിയിൽ മനോഹരമായി ആവിഷ്‌കരിച്ച കള്ളനും ഭഗവതിയും നർമ്മ സുന്ദരനിമിഷങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് മുന്നേറിക്കഴിഞ്ഞു.

Tags: Unni MukundanactressMalikappuram
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies