ജ്യോതികയെ കുറിച്ച് അറിഞ്ഞതോടെ ഞങ്ങൾ മൗനം പാലിച്ചു; സൂര്യ-ജ്യോതിക വിവാഹം വിചാരിച്ചത്ര എളുപ്പമായിരുന്നില്ല ; കാത്തിരിക്കേണ്ടി വന്നത് വർഷങ്ങൾ; വെളിപ്പെടുത്തലുമായി പിതാവ് ശിവകുമാർ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ജ്യോതികയെ കുറിച്ച് അറിഞ്ഞതോടെ ഞങ്ങൾ മൗനം പാലിച്ചു; സൂര്യ-ജ്യോതിക വിവാഹം വിചാരിച്ചത്ര എളുപ്പമായിരുന്നില്ല ; കാത്തിരിക്കേണ്ടി വന്നത് വർഷങ്ങൾ; വെളിപ്പെടുത്തലുമായി പിതാവ് ശിവകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2023, 02:11 pm IST
sivakumar

surya-jyothika

Facebook
Twitter
WhatsAppTelegram

 

തെന്നിന്ത്യൻ സിനിമാ ലോകത്തെ ഏറ്റവും പ്രിയപ്പെട്ട താരജോഡികളാണ് സൂര്യയും ജ്യോതികയും. തെന്നിന്ത്യ മുഴുവനും ആരാധകരുള്ള ഈ താരദമ്പതികളുടെ വാർത്തയെല്ലാം വളരെപ്പെട്ടന്നാണ് വെെറലാകുന്നത്. ഇപ്പോഴിതാ പ്രണയിച്ച് വിവാഹിതരായ താരങ്ങൾക്ക് വിവാഹത്തിനായി കാത്തിരിക്കേണ്ടി വന്നത് 4 വർഷമാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സൂര്യയുടെ പിതാവായ ശിവകുമാർ.

ഒട്ടനവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള താരങ്ങൾ പിന്നീട് പ്രണയത്തിലാവുകയും തുടർന്ന് 2006-ൽ ഇരുവരും വിവാഹിതരാകുകയുമായിരുന്നു. എന്നാൽ വിചാരിച്ചത്ര എളുപ്പമായിരുന്നില്ല ഇരുവരുടെയും വിവാഹമെന്നാണ് ശിവകുമാർ പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സൂര്യയുടെ പിതാവായ ശിവകുമാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

sivakumar family

ജ്യോതികയുടെ കാര്യം അറിഞ്ഞപ്പോഴൊക്കെ തങ്ങൾ മൗനം പാലിക്കുകയായിരുന്നു. സൂര്യക്ക് സ്വന്തം ഇഷ്ടത്തിന് ജീവിക്കാനും തീരുമാനമെടുക്കാനുമുള്ള അവകാശം നൽകിയിരുന്നു എന്നും ശിവകുമാർ പറഞ്ഞു.

കാക്ക കാക്ക സിനിമയുടെ ഷൂട്ടിങ്ങിനിടെ ഇരുവരും പ്രണയത്തിൽ ആയതെന്നാണ് വിവരം. 2003 ലാണ് കാക്ക കാക്ക സിനിമ റിലീസ് ചെയ്തത്. ചിത്രം റിലീസ് ചെയ്തതിന് ശേഷം ഇരുവരുടെയും വിവാഹ നിശ്ചയവും നടന്നു. വളരെ സ്വകാര്യമായിട്ട് നടന്ന ഒരു ചടങ്ങായിരുന്നു അത്. വീട്ടുകാരെ തങ്ങളുടെ ബന്ധത്തെ കുറിച്ച് ബോധ്യപ്പെടുത്താനും കുറച്ചു സമയം ലഭിക്കാനും വേണ്ടിയാണു ഇരുവരും നേരത്തെ നിശ്ചയം നടത്തി വെച്ചത് എന്നാണ് വിവരം. 2006 സെപ്റ്റംബർ 11 ന് ചെന്നൈയിലെ പാർക്ക് ഷെറാട്ടൺ ഹോട്ടലിൽ വെച്ചാണ് സൂര്യയുടെയും ജ്യോതികയുടെയും വിവാഹം നടന്നത്.

ഇരുവരും ഒന്നിച്ചഭിനയിച്ച കാക്ക കാക്ക ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായി മാറിയിരുന്നു. ഒറ്റ രാത്രി കൊണ്ട് ഇരുവരും വലിയ താരങ്ങളായി മാറി. കേരളത്തിൽ ഉൾപ്പടെ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. പിന്നീട് അങ്ങോട്ട് ഓരോ ദിവസം കഴിയുന്തോറും സൂര്യ ജ്യോതിക ബന്ധം കൂടുതൽ ദൃഢമായി വരികയായിരുന്നു. രണ്ട് മക്കളാണ് ഇരുവർക്കും ഉള്ളത്.

ഇന്ന് സൂര്യയ്‌ക്കും ജ്യോതികയ്‌ക്കും നിരവധി ആരാധകരാണ് ഉള്ളത്. കഴിഞ്ഞ വർഷമാണ് ഇരുവർക്കും ദേശീയ അവാർഡ് ലഭിച്ചത്. സൂര്യ 42, വടിവാസൽ തുടങ്ങിയ ചിത്രങ്ങളാണ് സുര്യയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. രണ്ടു ചിത്രങ്ങളാണ് ജ്യോതികയുടേതായി പുറത്തിറങ്ങാൻ ഇരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്ന സിനിമ മമ്മൂട്ടിയൊടൊപ്പമാണ്. കാതൽ ദി കോറിൽ മമ്മൂട്ടിയുടെ നായികയായി താരത്തെ കാണാനുള്ള ആവേശത്തിലാണ് ആരാധകർ.

Tags: SuryaJYOTHIKA
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies