തൃശൂർ: കൊച്ചി: ബിഎംഎസ് പരിപാടിയില്‍ പങ്കെടുത്ത് മോദിയുടെ ഭരണകാലത്തെ പ്രശംസിച്ച് പ്രസംഗിച്ചതിന് സസ്പെന്റ് ചെയ്യപ്പെട്ട സുജയ പാര്‍വ്വതി ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന സമ്മേളന വേദിയിലെ മുഖ്യ പ്രാസംഗികയായി എത്തുന്നു.
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല, ഫേസ്ബുക്കിലൂടെയാണ് തൃശൂര്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലേക്ക് സുജയ പാര്‍വ്വതിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചത്. നിലപാടുകളുടെ നായികക്ക് തൃശൂരിലേക്ക് സ്വാഗതമെന്ന പോസ്റ്ററും’ ശശികലയുടെ ഫേസ് ബുക്ക പേജില്‍ പങ്കുവച്ചിട്ടുണ്ട്.
നേരത്തെ, ബിജെപിയുടെ തൊഴിലാളി വിഭാഗമായ ബിഎംഎസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സുജയ പാര്‍വ്വതി നടത്തിയ പ്രസ്താവനകളാണ് വിവാദമായത്. ഇതേ തുടര്‍ന്ന്, സുജയയെ ട്വിന്റി ഫോര്‍ ന്യൂസ് അധികൃതര്‍ സസ്പന്‍ഡ് ചെയ്തു.
പിന്നീട് ജോലിയില്‍ തിരിച്ചെടുത്തപ്പോള്‍ വാര്‍ത്തവായിച്ചത് കാവി നിറമുള്ള വസ്ത്രം ധരിച്ചായിരുന്നു. പക്ഷെ ഞായറാഴ്ച താന്‍ ട്വന്റി ഫോറില്‍ നിന്നും രാജിവെച്ചതായി സുജയ പാര്‍വ്വതി തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്.
Comments