ചെടികൾക്കുമുണ്ട് സംസാരശേഷി, പക്ഷേ ശബ്ദം പോപ്‌കോൺ പൊട്ടുന്നത് പോലെ; സവിശേഷ പഠനം പുറത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചെടികൾക്കുമുണ്ട് സംസാരശേഷി, പക്ഷേ ശബ്ദം പോപ്‌കോൺ പൊട്ടുന്നത് പോലെ; സവിശേഷ പഠനം പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2023, 08:15 pm IST
Facebook
Twitter
WhatsAppTelegram

ചെടികൾ സംസാരിക്കില്ലെയെന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തതായിട്ട് ആരുമുണ്ടാകില്ല. എന്നാൽ അത് ചിന്തകൾ മാത്രമല്ലെന്ന് തെളിയിക്കുന്നതാണ് പുറത്ത് വന്ന പഠന റിപ്പോർട്ട്. ചെടികൾക്ക് സംസാരശേഷിയുണ്ടെന്നും പോപ്‌കോൺ പൊട്ടുന്നതിനോട് സാമ്യമുള്ള തരത്തിലാണ് ചെടികളുടെ ശബ്ദമെന്നും പഠനം വ്യക്തമാക്കുന്നു. നമ്മുടെ ബാൽക്കണിയിലും പൂന്തോട്ടത്തിലുമൊക്കെ ചെടികൾ പൂക്കുകയും കായ്‌ക്കുകയും മാത്രമല്ല അവ അവരുടെ ലോകത്തിൽ സംസാരിക്കുകയും ചെയ്യുകയാണ്. ചെടികൾ പല കാരണങ്ങളാൽ സമ്മർദ്ദത്തിലാകുന്ന അവസ്ഥയിലാണ് കൂടുതലായും ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതെന്ന് ഗവേഷകർ പറഞ്ഞു.

മനുഷ്യരുടെ ശ്രവണപരിധിയ്‌ക്ക് അപ്പുറത്താണ് ചെടികളുടെ ശബ്ദത്തിന്റെ ആവൃത്തി. നമുക്ക് അത് കേൾക്കാനായില്ലെങ്കിലും അവ നന്നായി സംസാരിക്കുന്നുണ്ട്. കുറച്ചുനാളുകൾക്ക് മുൻപാണ് ഇസ്രായെയിൽ ടെൽ അവീവ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പരീക്ഷണത്തിലാണ് ആദ്യമായി സസ്യങ്ങൾ പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ വ്യക്തമായി രേഖപ്പെടുത്തുകയും വിശകലനം ചെയ്യുകയും ചെയ്തത്. ഈ ശബ്ദങ്ങൾ പോപ്‌കോൺ പൊട്ടുന്നതു പോലെയാണ്. സ്‌ട്രെസ്ഡ് സസ്യങ്ങൾ വായുവിലൂടെ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നുണ്ടെന്ന് ജേണൽ സെല്ലിൽ പ്രസിദ്ധീകരിച്ച പഠനം രേഖപ്പെടുത്തിയിട്ടുണ്ട്. ആ ശബ്ദങ്ങൾ ദൂരെ നിന്ന് റെക്കോർഡ് ചെയ്യാനും വിലയിരുത്താനും സാധിക്കുന്നതാണ്.

ഗോതമ്പ്, ചോളം, കള്ളിച്ചെടി, തക്കാളി, പുകയില തുടങ്ങിയ ചെടികൾ പുറപ്പെടുവിക്കുന്ന അൾട്രോസോണിക് ശബ്ദങ്ങൾ ഗവേഷകർ ഒരു അക്കോസ്റ്റിക് ചേമ്പറിനുള്ളിലും ഹരിതഗൃഹത്തിലും റെക്കോർഡ് ചെയ്തിരുന്നു. റെക്കോർഡിംഗ് ആരംഭിക്കുന്നതിന് മുൻപ് സസ്യങ്ങളെ വ്യത്യസ്ത സമ്മർദ്ദാവസ്ഥയ്‌ക്ക് വിധേയമാക്കും. തുടർച്ചയായ അഞ്ച് ദിവസങ്ങളിൽ വെള്ളം നല്കാതിരിക്കുക, ചിലതിന്റെ തണ്ട് മുറിയ്‌ക്കുക, സൂര്യപ്രകാശം കിട്ടാത്തിടത്ത് വയ്‌ക്കുക എന്നിങ്ങനെ ചെയ്തതിന് ശേഷമാണ് റെക്കോർഡിംഗ് ആരംഭിക്കുന്നത്. സമ്മർദ്ദമില്ലാത്ത സസ്യങ്ങൾ മണിക്കൂറിൽ ശരാശരി ഒന്നോ രണ്ടോ ശബ്ദം പുറപ്പെടുവിക്കുമ്പോൾ സമ്മർദ്ദത്തിന് വിധേയരായ സസ്യങ്ങൾ ഓരോ മണിക്കൂറിലും ഡസൻ കണക്കിന് ശബ്ദങ്ങളാണ് പുറപ്പെടുവിക്കുന്നതെന്ന് വിദഗ്ദർ പറഞ്ഞു.

Tags: plantREPORT
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies