പോർട്ട്ബ്ലെയർ : ആൻഡമാൻ നിക്കോബാർ ദ്വീപിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പോർട്ട്ബ്ലെയർ, ആൻഡമാൻ നിക്കോബാർ ദ്വീപിൽ നിന്ന് 140 കിലോമീറ്റർ അകലത്തിലാണ് ഭുചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാത്രി 10.47 നാണ് ഭൂചലനമുണ്ടായത്. ആളപായം റീപ്പോർട്ട് ചെയ്യ്തിട്ടില്ല.
മാർച്ച് 4-നും, 31 നും ഭൂചലനമുണ്ടായിരുന്നു, പിന്നാലെ ഏപ്രിൽ 1 നും ഉണ്ടായി. ഭൂചലത്തിൽ ആളപായം റീപ്പോർട്ട് ചെയ്യ്തിട്ടില്ല. മാർച്ച് 4-ന് റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപിലെ കാംബെൽ ബേയിൽ, നിന്ന് 237 കിലോമീറ്റർ അകലത്തിലായിരുന്നു ഭുചലനത്തിന്റെ പ്രഭവകേന്ദ്രം.
മാർച്ച് 31-ന് റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആൻഡമാൻ നിക്കോബാർ ദ്വീപിൽ നിന്ന് 140 കിലോമീറ്റർ അകലത്തിലാണ് ഭുചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്.
ഏപ്രിൽ 1 ന്, റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. പോർട്ട്ബ്ലെയർ, ആൻഡമാൻ നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിൽ നിന്ന് 140 കിലോമീറ്റർ അകലത്തിലാണ് ഭുചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്.
Comments