തിഹാർ ജയിലിൽ കിടക്കുന്ന അരവിന്ദ് കെജ്‌രിവാളാണ് ഇപ്പോൾ ഡൽഹി കോൺഗ്രസ് കമ്മിറ്റിയെ നയിക്കുന്നത്; രൂക്ഷ വിമർശനവുമായി പാർട്ടി വിട്ട മുൻ എംഎൽഎമാർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിഹാർ ജയിലിൽ കിടക്കുന്ന അരവിന്ദ് കെജ്‌രിവാളാണ് ഇപ്പോൾ ഡൽഹി കോൺഗ്രസ് കമ്മിറ്റിയെ നയിക്കുന്നത്; രൂക്ഷ വിമർശനവുമായി പാർട്ടി വിട്ട മുൻ എംഎൽഎമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2024, 08:46 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആം ആദ്മിയുമായി സഖ്യമുണ്ടാക്കിയതിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടിയിൽ നിന്ന് രാജിവച്ച എംഎൽഎമാരായ നസീബ് സിംഗും നീരജ് ബസോയും. ഇത്രനാളും കോൺഗ്രസിനെ ശക്തമായി വിമർശിച്ച പാർട്ടിക്കാരുമായി ഇപ്പോൾ സഖ്യമുണ്ടാക്കിയത് എന്തിനാണെന്നും, പാർട്ടിയിലെ സാധാരണക്കാരായ പ്രവർത്തകർക്ക് ഒരിക്കലും ഈ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നും ഇരുവരും വ്യക്തമാക്കി. ഡൽഹിയിൽ ഷീലാ ദീക്ഷിതിന്റെ സർക്കാരിനെതിരെയും കേന്ദ്രത്തിലെ യുപിഎ സർക്കാരിനെതിരെയും തുടർച്ചയായി വ്യാജപ്രചരണം നടത്തിയവരാണ് ആം ആദ്മി എന്നത് മറന്നു പോകരുതെന്നും ഇരുവരും പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കനയ്യ കുമാറിന്റേയും ഉദിത് രാജിന്റേയും സ്ഥാനാർത്ഥിത്വത്തിനെതിരെയും നസീബ് സിംഗും നീരജ് ബസോയും വിമര്‍ശനം ഉന്നയിച്ചു. കോൺഗ്രസ് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരല്ല ഇവരെന്നും നസീബും നീരജും ആരോപിക്കുന്നു. ” ഷീലാ ദീക്ഷിത് സർക്കാരിന്റെ ഭാഗമായിരുന്ന 30-35ഓളം വരുന്ന മുതിർന്ന നേതാക്കൾ ആംആദ്മിയുമായി സഖ്യമുണ്ടാക്കാനുള്ള കോൺഗ്രസിന്റെ തീരുമാനത്തെ ശക്തമായി തന്നെ എതിർത്തവരാണ്. ഞങ്ങൾക്കെതിരെ അങ്ങേയറ്റം മോശം ഭാഷ ഉപയോഗിച്ച് സംസാരിച്ച പാർട്ടിയാണ് അവരുടേയത്. ഷീല ദീക്ഷിതിനേയും സോണിയ ഗാന്ധിയേയും ജയിലിൽ അയയ്‌ക്കുമെന്ന് പ്രതിജ്ഞ എടുത്തവരാണ് അവർ. രാജീവ് ഗാന്ധിക്ക് ഭാരതരത്‌ന നൽകിയത് ഒഴിവാക്കണമെന്ന് പോലും ഇക്കൂട്ടർ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഞങ്ങൾ പറയുന്നത് ഒന്നും കേൾക്കാതെയാണ് ഹൈക്കമാൻഡ് സഖ്യത്തിലേർപ്പെടാൻ തീരുമാനിക്കുന്നത്. കനയ്യ കുമാറും ഉദിത് രാജും കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരല്ല. ഇത്രനാൾ കോൺഗ്രസിനെതിരെ മോശം ഭാഷ ഉപയോഗിച്ച ഒരാൾക്ക് വേണ്ടി പ്രചാരണം നടത്തണമെന്നാണ് പ്രവർത്തകരോട് പാർട്ടി ഇപ്പോൾ ആവശ്യപ്പെടുന്നത്. സോണിയ ഗാന്ധി നേതൃസ്ഥാനം വിട്ടതിന് ശേഷം പാർട്ടിക്കുള്ളിൽ എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാൻ ഞങ്ങൾക്ക് സാധിക്കുന്നില്ല.

തിഹാർ ജയിലിൽ കിടന്ന് കൊണ്ട് അരവിന്ദ് കെജ്‌രിവാളാണ് ഇപ്പോൾ ഡൽഹി കോൺഗ്രസ് കമ്മിറ്റിയെ നയിക്കുന്നത്. അധികാര മോഹത്തിൽ അധപതിക്കുന്ന പാർട്ടിയായി ഇന്ന് കോൺഗ്രസ് മാറി. ആം ആദ്മിയുമായി സഖ്യമുണ്ടാക്കിയത് എന്തുകൊണ്ടും തെറ്റായ തീരുമാനം മാത്രമാണ്. മല്ലികാർജ്ജുൻ ഖാർഗെയ്‌ക്ക് അയച്ച കത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കെജ്‌രിവാൾ അഴിമതിക്കാരനാണെന്ന് കഴിഞ്ഞ പത്ത് വർഷമായി വിളിച്ച് പറയുന്നവരാണ് ഞങ്ങൾ. എന്നിട്ടും ഈ സഖ്യത്തിന്റെ പേരിൽ എന്ത് ന്യായീകരണമാണ് നിങ്ങൾ നൽകുന്നത്? ഇത് ജനങ്ങൾ എങ്ങനെ മനസിലാക്കുമെന്നും” ഇരുവരും ചോദിക്കുന്നു.

Tags: CongressAAPArvind Kejriwalex mlaFEATURED2
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies