ന്യൂഡൽഹി: ബിജെപി സ്ഥാപക ദിനമായ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി എംപിമാരെ അഭിസംബോധന ചെയ്യും. 43-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി എല്ലാ ബിജെപി എംപിമാരെയും അഭിസംബോദന ചെയ്യുമെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ വർഷവും ബിജെപി സ്ഥാപകദിനം പ്രമാണിച്ച് പാർലമെന്റിൽ എംപിമാർക്കായി സമാനമായ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. പാർട്ടി ബൂത്ത് തലം മുതൽ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ബിജെപിയുടെ സുപ്രധാന ദിനത്തിൽ പ്രധാനമന്ത്രിയുടെ മാർഗ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് എംപിമാർ പറഞ്ഞു.
നടന്നുകൊണ്ടിരിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസം കൂടിയാണ് നാളെ. കേന്ദ്ര ഭരണത്തിന് കീഴിലുള്ള രാജ്യത്തെ 10 ലക്ഷം സ്ഥലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം വീഡിയോയിലൂടെ പ്രദർശിപ്പിക്കും. ബിജെപി ദേശീയ ആസ്ഥാനത്ത് പാർട്ടി അദ്ധ്യക്ഷൻ ജെപി നദ്ദ പതാക ഉയർത്തും.
Comments