കൊച്ചി: കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസിന് നേരെ കല്ലേറ്. കൊച്ചി ഇടപ്പള്ളി പാലം പിന്നിട്ട ശേഷമായിരുന്നു ആക്രമണം. കല്ലേറില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. എട്ടുമണിയോടുകൂടിയായിരുന്നു ആക്രമണം ഉണ്ടായത്. ഇടപ്പള്ളി പാലം പിന്നിട്ടതിന് പിന്നാലെ ട്രെയിനിന് നേരെ കല്ലെറിയുകയായിരുന്നു. കല്ല് ബോഗിക്കുള്ളിലായാണ് വീണത്. ആര്‍ക്കും പരിക്കില്ല.സംഭവത്തില്‍ ആര്‍പിഎഫും അന്വേഷണം ആരംഭിച്ചു.
Comments