ഡൽഹി: തന്റെ മുൻ വിധികളൊന്നും ശരിയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തെളിയിച്ചുവെന്ന് പത്മശ്രീ ജേതാവും കരകൗശല കലാകാരനുമായ ഷാ റഷീദ് അഹമ്മദ് ക്വാദ്രി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പത്മ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കർണാടകയിലെ ബിദറിൽ നിന്നുള്ള അളാണ് ഷാ റാഷിദ് അഹമ്മദ് ഖാദ്രി. ബിജെപി അധികാരത്തിലെത്തിയാൽ മുസ്ലീങ്ങളെ പരിഗണിക്കില്ല എന്ന മുൻവിധിയാണ് നരേന്ദ്രമോദി തെറ്റാണെന്ന് തെളിയിച്ചതെന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ അഹമ്മദ് ഖാദ്രി പറഞ്ഞു.
‘ഞാൻ കർണാടകയിലെ ബിദറിൽ നിന്നാണ്. അഞ്ചുവർഷത്തെ കോൺഗ്രസ് ഭരണകാലത്താണ് ഞാൻ പത്മ പുരസ്കാരത്തിന് അപേക്ഷിച്ചത്. അന്ന് എനിക്ക് ഈ അംഗീകാരം ലഭിച്ചില്ല. അതിനുശേഷം ബിജെപി സർക്കാർ അധികാരത്തിൽ വന്നു. ഇത് ബിജെപി സർക്കാരാണെന്നും ഞങ്ങൾക്ക് (മുസ്ലിംകൾക്ക്) അവാർഡ് നൽകില്ലെന്നും കരുതി. അതിനാൽ ഞാൻ മൗനം പാലിച്ചു. എന്നാൽ നിങ്ങൾ എന്നെ തിരഞ്ഞെടുത്തു. എന്റെ ചിന്ത തെറ്റാണെന്ന് നിങ്ങൾ തെളിയിച്ചു. വളരെ നന്ദി’- എന്നാണ് പ്രധാനമന്ത്രിയോട് അഹമ്മദ് ഖാദ്രി പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് നരേന്ദ്രമോദി പുഞ്ചിരിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.
#WATCH | Padma Shri awardee Shah Rasheed Ahmed Quadari thanked PM Modi after he received the award today
"During Congress rule, I didn't get it (Padma Shri). I thought BJP govt will not give it to me but you proved me wrong, " says Shah Rasheed Ahmed Quadari pic.twitter.com/BKQGMKc10R
— ANI (@ANI) April 5, 2023
എഎൻഐ-യ്ക്ക് നൽകിയ അഭിമുഖത്തിലും അഹമ്മദ് ഖാദ്രി തന്റെ സന്തോഷം തുറന്നു പ്രകടിപ്പിച്ചു. ‘ഞാൻ ഈ അവാർഡിനായി പത്ത് വർഷം ശ്രമിച്ചു. എല്ലാ വർഷവും എനിക്ക് 100 രൂപ ചിലവാകും. അപേക്ഷയ്ക്ക് 12000. എനിക്ക് ഇത്രയും വലിയ പ്രൊഫൈൽ ഉണ്ട്. ഇതിൽ 50 കളർ ഫോട്ടോകൾ ഉൾപ്പെടുന്നു. അതും എനിക്ക് വലിയ ചിലവായി. അഞ്ച് വർഷത്തിന് ശേഷം ബിജെപി സർക്കാർ അധികാരത്തിൽ വന്നു. ബിജെപി സർക്കാർ ഒരിക്കലും ഒരു മുസ്ലിമിന് ഒന്നും നൽകുന്നില്ലെന്ന് കരുതി. ഞാൻ ഈ അവാർഡിന് അപേക്ഷിക്കുന്നത് നിർത്തി. എന്നാൽ മോദിജി എന്നെ തിരഞ്ഞെടുത്തു. എന്റെ ചിന്തകളെല്ലാം തെറ്റാണെന്ന് തെളിഞ്ഞു. മോദിജിക്കും അമിത് ഷാജിക്കും ഈ അവാർഡിൽ പങ്കുവഹിച്ച എല്ലാവർക്കും ഞാൻ നന്ദി പറയുന്നു’- എന്നാണ് എഎൻഐയോട് അഹമ്മദ് ഖാദ്രി പ്രതികരിച്ചത്.
#WATCH | I tried for 10 years to get this award. When BJP govt came, I thought I will not get this award because BJP never gives anything to Muslims, but PM Modi proved me wrong by choosing me for this award: Shah Rasheed Ahmed Quadari, who received Padma Shri award today pic.twitter.com/H3XPTV9xYJ
— ANI (@ANI) April 5, 2023
Comments