കൊച്ചി: താന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നില്ലെന്ന് നടി റിമ കല്ലിങ്കല്‍ .സ്വകാര്യ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് റിമയുടെ പ്രതികരണം. ‘ ഞാന്‍ ഇപ്പോഴും വിവാഹത്തില്‍ വിശ്വസിക്കുന്നില്ല. വിവാഹം നമുക്ക് ഒന്നും അല്ല പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്. എല്ലാ ഇടത്തും വലിയ മൈനസ് ആണ് നല്‍കുക. എന്റെ എല്ലാ കാര്യത്തിലും മാറ്റങ്ങള്‍ സംഭവിച്ചു. ഞാന്‍ പതിനാറു വയസ്സുമുതല്‍ അധ്വാനിക്കാന്‍ തുടങ്ങിയതാണ്. ഞാന്‍ ആരെയും ഡിപ്പെന്‍ഡ് ചെയ്തു ജീവിച്ച ഒരാള്‍ അല്ല. പക്ഷെ എന്ത് എന്ന് അറിയില്ല എനിക്ക് മാറ്റം ഇല്ലെങ്കിലും ആളുകള്‍ക്ക് ഞാന്‍ മാറി എന്നാണ് വിചാരിക്കുന്നത് ‘ – റിമ പറയുന്നു.
ഞങ്ങള്‍ മാര്യേജിനെ അങ്ങനെ സീരിയസ് ആയി എടുക്കുന്ന വ്യക്തികള്‍ അല്ല .ഞങ്ങള്‍ അതിനെ ഒരു ലീഗല്‍ പേപ്പര്‍ എന്ന രീതിയില്‍ ആണ് കണ്ടത് . എങ്കിലും അത് ഞങ്ങളെ ഒരുപാട് ചേഞ്ച് ചെയ്തു .സമൂഹം നമ്മളെ ഒരു ബോക്‌സിനുള്ളില്‍ ഒതുക്കാന്‍ ശ്രമിക്കുകയാണെന്നും റിമ പറയുന്നു. വിവാഹശേഷം താന്‍ ഒരിടത്ത് ഡാന്‍സ് പരിപാടി ചെയ്തിരുന്നു. ശേഷം തനിക്ക് പൊന്നാട അണിയിച്ചു. അപ്പോള്‍ പറഞ്ഞത് ഇത് റിമയ്‌ക്കും ആഷിഖിനും കൂടെയുള്ളതായിരുന്നു. അതെന്താ അങ്ങനെ, ആഷിഖ് ഡാന്‍സ് കളിച്ചില്ലല്ലോ ഞാന്‍ അല്ലേ കളിച്ചതെന്ന് താൻ ചോദിച്ചുവെന്നും റിമ പറഞ്ഞു..















