ശ്രീനഗർ: ജമ്മുകാശ്മീരിലെ ശ്രീനഗറിൽ സ്ത്രീ ശാക്തികരണത്തിന്റെ ഭാഗമായി ജെൻഡർ ഓഡിറ്റിംഗ് ശിൽപ്പശാല സംഘടിപ്പിച്ചു. താഴ്‌വരയിലെ സ്ത്രീകളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീനഗറിലെ കോളേജ് ഓഫ് എജ്യൂക്കേഷൻ ശിൽപ്പശാല സംഘടിപ്പിച്ചത് വികസിത സമൂഹത്തിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു ശിൽപ്പശാല.
വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ഗവേഷകർ തുടങ്ങി സമൂഹത്തിലെ നിരവധിപേർ ശിൽപ്പശാലയുടെ ഭാഗമായി. ശിൽപ്പശാലയിൽ മുഖ്യ അതിഥിയായി എഴുത്തുകാരി മീനാക്ഷി ഗോപിനാഥ് പങ്കെടുത്തു.
ഇന്ത്യ അദ്ധ്യക്ഷത വഹിക്കുന്ന ജി 20 കാലഘട്ടം വിദ്യാഭ്യാസത്തിന് വളരെയധികം പ്രധാന്യം നൽകുന്നു. ലോകം മുഴുവൻ ഇന്ന് സ്ത്രീ ശാക്തീകരണത്തെ അംഗീകരിക്കുന്നുവെന്നും മീനാക്ഷി ഗോപിനാഥ് പറഞ്ഞു. ചില വിദ്യാഭ്യാസ സ്ഥാനങ്ങളിൽ നടക്കുന്ന ലിംഗ വിവേചനത്തെയും ലൈംഗീക അതിക്രമങ്ങളെയും അവർ വിമർശിച്ചു.















